ഓമശ്ശേരിയിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന

നടത്തുന്നു

ഓമശ്ശേരിയിൽ ആരോഗ്യ വകുപ്പ് പരിശോധന

ഓമശ്ശേരി: 38 സ്ഥാപനങ്ങളിൽ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് സ്ക്വാഡ് പരിശോധന നടത്തി. ഓമശ്ശേരി ടൗൺ, താഴെ ഓമശ്ശേരി, അമ്പലത്തിങ്ങൽ, വേനപ്പാറ പ്രദേശങ്ങളിലെ ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, മത്സ്യ- മാംസ സ്റ്റാളുകൾ പലചരക്കുകടകൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന അനധികൃത സ്ഥാപനങ്ങൾ കണ്ടെത്തി.

ഫലപ്രദമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവക്ക് നോട്ടീസ് നൽകി. പുകയില നിയന്ത്രണ നിയമപ്രകാരമുള്ള മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാത്ത സ്ഥാപനങ്ങൾക്ക് കർശന നിർദേശങ്ങൾ നൽകി. ഹെൽത്ത് ഇൻസ്പെക്ടർ സി.ടി. ഗണേശ​ന്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.ഒ. മഞ്ജുഷ, ടി. സജീർ എന്നിവരാണ് പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ബി. സായ്നാഥ് അറിയിച്ചു.

Tags:    
News Summary - Health department inspection at Omassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.