ഹരിത 'ഇഫക്​ട്​': കാലിക്കറ്റിലെ എം.എസ്​.എഫ്​ കമ്മിറ്റിയിൽ പെൺഭൂരിപക്ഷം

കോഴിക്കോട്​: കൂടുതൽ പെൺകുട്ടികളെ ഉൾപ്പെടുത്തി കാലിക്കറ്റ്​ സർവകലാശാല കാമ്പസിലെ എം.എസ്​.എഫ്​ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. എം.എസ്​.എഫും വനിത വിഭാഗമായ 'ഹരിത'യും വെവ്വേറെ കമ്മിറ്റികൾ എന്ന പതിവ്​ മാറ്റിയാണ്​ പെൺകുട്ടികൾക്കു മുൻതൂക്കമുള്ള കമ്മിറ്റിയുണ്ടാക്കിയത്​. ഭാരവാഹികൾ: ഷഫീഫ്​ മുഹമ്മദ്​ (പ്രസി), എ. സഫ്​ന ( ജനറൽ സെക്ര). സഫ്​നയടക്കം ഏഴ്​ ഭാരവാഹികൾ പെൺകുട്ടികളാണ്​. ആറ്​ പേർ ആൺകുട്ടികളും. മറ്റു ഭാരവാഹികൾ: ടി.വി അനസ്​ (ട്രഷറർ), അബ്​ദുസലാം ശാക്കിർ, അഫീഫ ഷിറിൻ, ​െക. സഹ്​ല, ഫിദ ഗഫൂർ, നദ ഫാത്തിമ, അൻഫൽ (വൈസ്​ പ്രസിഡൻറുമാർ), ഫസൽ, ഫർസീന, സഫ, അനസ്​ (ജോ. സെക്രട്ടറിമാർ).

എം.എസ്​.എഫ്​ സംസ്​ഥാന പ്രസിഡൻറ്​​ പി.കെ നവാസിനെതിരായ ഹരിതയുടെ പരാതിയിൽ നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച്​ വി. അനസി​‍െൻറയും ​െക.സി. അസറുദ്ദീ​‍െൻറയും നേതൃത്വത്തിലുള്ള കാമ്പസിലെ എം.എസ്​.എഫ്​ കമ്മിറ്റി ഈ മാസം 18ന്​ രാജി​െവച്ചിരുന്നു.


Tags:    
News Summary - haritha 'Effect': Female majority on MSF Committee in Calicut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.