മുക്കം: കൂട്ടുകാരൊത്ത് ഉറുമി മിനി അണക്കെട്ടിനടുത്ത് കുളിക്കുന്നതിനിടയിൽ മലവെള്ളപ്പാച്ചിൽ അകപ്പെട്ട കബഡി താരം മുക്കം പൂളപ്പൊയിൽ സ്വദേശി ഹാനി റഹ്മാെൻറ വിയോഗം നാടിനെ നടുക്കി. സൗമ്യമായ പെരുമാറ്റത്തിനുടമായായ ഹാനി റഹ്മാൻ നാട്ടുകാർക്കും സഹപാഠികൾക്കും പ്രിയങ്കരനായിരുന്നു.
ശനിയാഴ്ച വൈകീട്ട് മൂേന്നാടെയാണ് രണ്ട് ബൈക്കിലായി നാലംഗ സംഘം ഉറുമി അണക്കെട്ടിനടുത്ത പുഴയിൽ കുളിക്കാനിറങ്ങിയത്. പൊടുന്നനെ മലമുകളിൽ പെയ്തിറങ്ങിയ കനത്ത മഴയിൽ ഒലിച്ചിറങ്ങിയ മലവെള്ളപ്പാച്ചിലിൽ ഹാനി റഹ്മാൻ അപകടത്തിൽപ്പെട്ടു. മറ്റു മൂന്നു കൂട്ടുകാരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്നാണ് ഹാനി റഹ്മാൻ 10ാം ക്ലാസ് പൂർത്തിയാക്കിയത്. പ്ലസ് ടു പഠനം കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു.
2017ൽ ഒമ്പതാം ക്ലാസിലും 2018ൽ 10ാം ക്ലാസിലും പഠിക്കുന്നതിനിെട സ്കൂൾ ഗെയിംസ് വിഭാഗത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് രണ്ട് തവണ കബഡി ടീമിൽ സംസ്ഥാന തലത്തിൽ മത്സരിച്ച് ജേതാവായി. ഓപൺ ഗെയിംസിൽ കബഡി ടീമിനോടപ്പം മാറ്റുരച്ചിട്ടുണ്ട്. നീലേശ്വരം ഗവ. ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെ കായിക മേളയിലും ഫുട്ബാൾ മത്സരത്തിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നതായി അധ്യാപകർ പറഞ്ഞു.
വിദ്യാർഥികൾക്കിടയിലും അധ്യാപകർക്കിടയിലും ഹാനി റഹ്മാൻ സ്ഥാാനം നേടിയിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം രാത്രി എട്ടോടെ പൂളപ്പൊയിൽ മുഹ്യിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.