കോഴിക്കോട്: ജെ.ഡി.ടി ഇസ്ലാം കോളജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് 2024-25 ബാച്ചിലെ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് നടത്തി. 300ഓളം ബിരുദധാരികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
പ്രമുഖ പരിശീലകൻ ഫാറൂഖ് സെൻസി മുഖ്യാതിഥിയായി പങ്കെടുത്തു. പ്രിൻസിപ്പൽ ഡോ. ടി.കെ. മഅ്ബൂൽ അധ്യക്ഷത വഹിച്ചു. ജെ.ഡി.ടി ഇസ്ലാം ഓർഫനേജ് ഇൻസ്റ്റിറ്റ്യൂഷൻസ് പ്രസിഡന്റ് പി.സി. അന്വർ, ഹിലാൽ ഹസ്സൻ, വിജിത് കുമാർ, ബിൻസി എന്നിവർ സംസാരിച്ചു.
ചടങ്ങിന്റെ ഭാഗമായി കാലിക്കറ്റ് സർവകലാശാലയിൽ റാങ്ക് നേടിയ വിദ്യാർഥികളായ ഐശ്വര്യ ഇ.പി (ബി.എസ്.സി കമ്പ്യൂട്ടർ സയൻസിൽ ഒന്നാം റാങ്ക്), മുഹമ്മദ് ഷാൻ (ബി.എസ്.സി ബയോടെക്‌നോളജിയിൽ മൂന്നാം റാങ്ക്), അലീന പി.എസ് (ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് സർവിസിൽ ആറാം റാങ്ക്), നന്ദന തിജി (ബി.എസ്.സി ഫുഡ് ടെക്‌നോളജിയിൽ എട്ടാം റാങ്ക്) എന്നിവർക്ക് കാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.