'ഗ്ലോബൽ ലിറ്റിൽ സ്കോളർ'; രജിസ്‌ട്രേഷൻ ആരംഭിച്ചു

കോഴിക്കോട്: മലർവാടി -ടീൻ ഇന്ത്യ കേരള 'ഗ്ലോബൽ ലിറ്റിൽ സ്കോളർ 2022' സംസ്ഥാന തല രജിസ്‌ട്രേഷൻ ഉദ്ഘാടനം കോടിയത്തുർ വാദി റഹ്മ പബ്ലിക്‌ സ്‌കൂളിൽ പ്രസിദ്ധ ഗായിക നഷ്‌വ ഹുസൈൻ നിർവ്വഹിച്ചു. ടീൻ ഇന്ത്യ സംസ്ഥാന കോഡിനേറ്റർ അബ്ബാസ് കൂട്ടിൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സമിതി അംഗങ്ങളായ റഊഫ് മുക്കം, അബ്ദുർറഹ്മാൻ മമ്പാട്, കെ.സി.സി ഹുസൈൻ (ചെയർമാൻ വാദി റഹ്മ), യേശുദാസൻ സാർ (പ്രിൻസിപ്പൽ വാദി റഹ്മ) എന്നിവർ ആശംസകൾ അർപ്പിച്ചു. സംസ്ഥാന സെക്രട്ടറി മുസ്തഫ മങ്കട സ്വാഗതവും ലിറ്റിൽ സ്കോളർ എക്സാം കൺവീനർ നുഹ്മാൻ വയനാട് നന്ദിയും പറഞ്ഞു. ആഗസ്റ്റ് 13,14 തിയ്യതികളിലാണ് ലോക മലയാളികൾക്കായുള്ള ലിറ്റിൽ സ്കോളർ 22 ന്റെ ആദ്യ റൌണ്ട് മത്സരം നടക്കുന്നത്.

Tags:    
News Summary - 'Global Little Scholar'; Registration started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.