‘കാനത്തിൽ’ മാനുഷിക മൂല്യം മുഖമുദ്രയാക്കിയ ജനപ്രതിനിധി -ഗിരീഷ് ആമ്പ്ര

കോഴിക്കോട്: മാനുഷിക മൂല്യം മുഖമുദ്രയാക്കിയ ജനപ്രതിനിധിയായിരുന്നു അന്തരിച്ച കാനത്തിൽ ജമീല എം.എൽ.എയെന്ന് കവിയും ഫോക്ലോറിസ്റ്റും ആക്ടിവിസ്റ്റുമായ ഗിരീഷ് ആമ്പ്ര. ജീവകാരുണ്യപരവും സാംസ്‌കാരികവുമായ പല പദ്ധതികൾക്കും നേതൃത്വം നൽകിയ അവർ സാധാരണക്കാരുടെ ഹൃദയത്തിൽ ഇടംപിടിച്ച ജന നേതാവുമായിരുന്നു.

സാധാരണ വീട്ടമ്മയിൽ നിന്നും സമൂഹമധ്യത്തിലേക്കിറങ്ങി പടിപടിയായി നിയമസഭ സാമാജികയായി ഉയർന്നുവന്ന കാനത്തിൽ ജമീലയുടെ ആർജവം സ്ത്രീ സമൂഹത്തിന് തന്നെ മാതൃകയാണ്. അവരുടെ ആകസ്മികവിയോഗം നാടിനും പൊതുപ്രവർത്തന മേഖലക്കും തീരാനഷ്ടമാണെന്നും ഗിരീഷ് ആമ്പ്ര അനുശോചന സന്ദേശത്തിൽ പറഞ്ഞു. 

Tags:    
News Summary - Girish Ambra condolences to Kanathil Jameela Demise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.