കാണാതായ മണൽതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി പയ്യോളി: ഇരിങ്ങൽ കോട്ടക്കലില്‍നിന്ന് കാണാതായ മണൽതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കോട്ടക്കല്‍ കൂടത്താഴ ഉമേദനെയാണ് (50) കടലിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി മുതല്‍ കാണാതായ ഉമേദനുവേണ്ടി നാട്ടുകാരും പയ്യോളി പൊലീസും തീരദേശ പൊലീസും വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. ബുധനാഴ്ച വൈകീട്ടോടെ ആഴക്കടലില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പെട്ട മൃതദേഹം തീരദേശ പൊലീസ് ബോട്ടിൽ ചോമ്പാല ഹാര്‍ബറില്‍ എത്തിക്കുകയായിരുന്നു. പയ്യോളി നഗരസഭ ചെയർമാൻ വടക്കയില്‍ ഷഫീഖ്, വാര്‍ഡ് കൗണ്‍സിലര്‍ സുജല ചെത്തില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മൃതദേഹം തിരിച്ചറിഞ്ഞു. ഇദ്ദേഹത്തിൻെറ വസ്ത്രങ്ങൾ കടൽതീരത്ത് അഴിച്ചുവെച്ചത് ദുരൂഹത സൃഷ്ടിച്ചു. തുടര്‍ന്ന് ഡോഗ് സ്‌ക്വാഡ് തിരച്ചിൽ നടത്തി. മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഷൈജ. മക്കള്‍: ആദിത്യ, ആദിഷ്. പടം umedhan 50 death payoli.jpg ഉമേദൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.