കോഴിക്കോട്: നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ഇഖ്റ ഹോസ്പിറ്റലും ബൈത്തുസ്സകാത്ത് കേരളയും നാല് വർഷമായി തുടർന്നു വരുന്ന ചികിത്സാ സഹായ പദ്ധതി 2025-26 കാലയളവിലേക്ക് കൂടി തുടരാൻ ധാരണയായി. കഴിഞ്ഞ വർഷം മാത്രം നൂറിലധികം രോഗികൾക്ക് ചികിത്സാ സഹായം ലഭ്യമാക്കാൻ ഈ പദ്ധതിയിലൂടെ സാധിച്ചു.
ഏരിയ കോഡിനേറ്റര്‍മാര്‍ മുഖേന സ്വീകരിക്കുന്ന ചികിത്സ അപേക്ഷകളാണ് ഇതിലേക്ക് പരിഗണിക്കുക. ഇഖ്‌റ ഹോസ്പിറ്റല്‍ എം.ഡി ഡോ. പി.സി അന്‍വര്‍ ബൈത്തുസ്സകാത്ത് കേരള ചെയർമാൻ ശൈഖ് മുഹമ്മദ് കാരക്കുന്ന്, ജമാഅത്തെ ഇസ്‌ലാമി ജനറൽ സെക്രട്ടറി ടി കെ ഫാറൂഖ്, ബൈത്തുസ്സകാത്ത് കേരള സെക്രട്ടറി ഫവാസ് ടി ജെ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എൻ എം അബ്ദുർറഹ്മാൻ, ഇഖ്‌റാ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ മാനേജർ നജ്മുദ്ധീൻ എന്നിവര്‍ സംബന്ധിച്ചു.
ബൈത്തുസ്സകാത്ത് കേരളയുടെ വ്യത്യസ്ത പ്രൊജെക്ടുകളിൽ പ്രധാനപ്പെട്ട ഒന്നാണ് ചികിത്സാ സഹായ പദ്ധതി. കഴിഞ്ഞ വർഷം ഈ പദ്ധതിയിലൂടെ 1221 നിര്‍ധനരായ രോഗികള്‍ക്ക് സഹായം നൽകാൻ സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.