Posted On
date_range Updated On
date_range എം.ഡി.എം.എയും കഞ്ചാവുമായി നാലുപേർ പിടിയിൽ
കോഴിക്കോട്: മാരക ലഹരിമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി നാലുപേരെ ആന്റി നാർകോടിക്ക് സെൽ അറസ്റ്റ് ചെയ്തു. ഫറോക്ക്, ചെലവൂർ എന്നീ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്. 4.96 ഗ്രാം എം.ഡി.എം.എയും, 114 ഗ്രാം കഞ്ചാവുമായി ഫറോക്ക് ചുങ്കം കള്ളിത്തൊടി റോഡിൽനിന്ന് മേലെ എടക്കാട്ടിൽ അബ്ദുൽ മനാഫ് (37) , കൊടക്കാട്ട് സക്കീർ ഹുസൈൻ,(30), ഉള്ളിശ്ശേരി തൊടി നെഹ്ഫു(38), 1.25 ഗ്രാം എം.ഡി.എം.എ യുമായി ചെലവൂർ കശ്മീർ കുന്നിൽനിന്ന് പറമ്പിൽ ബസാർ കൃഷ്ണാലയത്തിൽ വൈഷ്ണവ് (23) എന്നിവരാണ് പിടിയിലായത്.
ഫറോക്ക്, ചെലവൂർ ഭാഗങ്ങൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്റി നാർക്കോട്ടിക് സെൽ അസി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷത്തിലാണ് പ്രതികൾ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.