വെള്ളിമാട്കുന്ന് ബാലമന്ദിരത്തിൽ കാണാതായ നാലു കുട്ടികളെയും കണ്ടെത്തി

കോഴിക്കോട്: വെള്ളിമാട്കുന്ന് ബാലമന്ദിരത്തിൽ നിന്ന് കാണാതായ നാല് ആൺകുട്ടികളെയും കണ്ടെത്തി. ഏറനാട് എക്സ്പ്രസിൽ സഞ്ചരിച്ചിരുന്ന മൂന്നു കുട്ടികളെ ഷൊർണൂരിൽ നിന്ന് കണ്ടെത്തുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്നാണ് ഇവർ ട്രെയിനിൽ കയറിയത്. 17 വയസുള്ളവരാണ് നാലുപേരും. യു.പി സ്വദേശിയായ കുട്ടിയെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി.

ചേവായൂർ ബോയ്സ് ഹോമിൽ നിന്നാണ് കഴിഞ്ഞ ദിവസം നാലു കുട്ടികളും കടന്നുകളഞ്ഞത്. ശനിയാഴ്ച രാവിലെയാണ് ബാലമന്ദിരം അധികൃതർ ഇക്കാര്യം അറിഞ്ഞത്. അന്വേഷണത്തിൽ കുട്ടികൾ കൊയിലാണ്ടിയിലേക്കാണ് പോയിരിക്കുന്നതെന്ന് മനസിലായി. ബാലമന്ദിരത്തിലെ ശൗചാലയത്തിലെ ഗ്രിൽ തകർത്താണ് കുട്ടികൾ കടന്നുകളഞ്ഞത്. 

Tags:    
News Summary - four missing children were found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.