പ്രതികളായ ഷക്കീൽ, മുഹമ്മദ് യാസീൻ, ഷഫീഖ്, ജുനൈദ്
അടിവാരം: ബംഗളൂരുവിൽനിന്ന് കടത്തുകയായിരുന്ന11.32 ഗ്രാം എം.ഡി.എം.എയും 4.73ഗ്രാം എം ഡി എം എ എക്സ്റ്റസി ഗുളികകളുമായി നാഷഫീഖ്, നാലംഗ സംഘത്തെ അടിവാരത്തുവെച്ച് പൊലീസ് പിടികൂടി. കരുവംപോയിൽ, കരുമ്പാരു കുഴിയിൽ, ജുനൈദ് എന്ന ടോം (30), കരുവം പൊയിൽ വട്ടക്കണ്ടി വീട്ടിൽ ഷഫീഖ് എന്ന പീക്കു (32) ,കരുവം പൊയിൽ, പൊൻപാറക്കൽ, മുഹമ്മദ് യാസീൻ (24), പുത്തൂർ എടവനകുന്നത്, ഷക്കീൽ ഇ.കെ. എന്ന ചിമ്മിണി ഷക്കീൽ (25) എന്നിവരെയാണ് പിടികൂടിയത്. കാറും കസ്റ്റഡിയിൽ എടുത്തു.
സ്ഥിരമായി ബംഗളൂരിൽനിന്ന് വാങ്ങി കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ വിൽപന നടത്തുന്നവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. നാർകോട്ടിക് സെൽ ഡിവൈ. എസ്.പി പ്രകാശൻ പടന്നയിൽ, താമരശ്ശേരി ഡിവൈ. എസ്.പി കെ.സുശീർ ,ഇൻസ്പെക്ടർ എ. സയൂജ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിലെ സ്പെഷൽ സ്ക്വാഡ് എസ്.ഐ രാജീവ്ബാബു, താമരശ്ശേരി എസ്.ഐ എ.അൻവർ ഷാ,അഡിഷനൽ എസ്.ഐമാരായ എസ്.നൗഫൽ, നിരഞ്ചന എസ് ലാൽ,സീനിയർ സി.പി.ഓമാരായ എൻ.എം. ജയരാജൻ, എൻ എം ഷാഫി, കെ.ലിനീഷ്. എം. നാൻസിത്, കെ.കെ. ലിജു, പി.കെ.ലിനീഷ്,എം.ജംഷീന, ബി.അതുൽ, ബി.എസ്. ശ്യാംജിത്ത്എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.