Posted On
date_range Updated On
date_range സഖാവ് ഷാരോൺ മെമ്മോറിയൽ ഫുട്ബാൾ പ്രീമിയർ ലീഗിന് സമാപനം
കോഴിക്കോട്: ഡി.വൈ.എഫ്.ഐ കൊടുവള്ളി മേഖല കമ്മിറ്റി "ലഹരിയാവാം കളിയിടങ്ങളോട്" എന്ന മുദ്രാവാക്യം ഉയർത്തി കോഴിക്കോട് ജില്ല സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രണ്ടാമത് സഖാവ് ഷാരോൺ മെമ്മോറിയൽ ഫുട്ബാൾ പ്രീമിയർ ലീഗിന് സമാപനം.
സമാപന പരിപാടി താമരശ്ശേരി ബ്ലോക്ക് പ്രസിഡൻ്റ് എൻ. അഖിൽ ഉദ്ഘാടനം ചെയ്തു. അമ്പയത്തോട് മേഖല സെക്രട്ടറി വിജീഷ്, അമൽ മോഹൻ, നിതിൻ മുത്തമ്പലം, പി.സി. ആദിഷ് തുടങ്ങിയവർ സംസാരിച്ചു. മേഖല, യുനിറ്റ് കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു. 10 ടീമുകൾ പങ്കെടുത്ത ടൂർണമെൻ്റിൽ മെറാക്കി എഫ്.സി. ജേതാക്കളും വേൾവെറിനസ് എഫ്.സി. റണ്ണേഴ്സപ്പുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.