കൊടുവള്ളിയിൽ രേഖകളില്ലാതെ കടത്തിയ അഞ്ചുകോടി രൂപ പിടികൂടി

കോഴിക്കോട്: കൊടുവള്ളിയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന അഞ്ചുകോടി രൂപ പിടികൂടി. കർണാടക സ്വദേശികൾ സഞ്ചരിച്ച കാറിൽ നിന്നാണ് തുക പിടിച്ചെടുത്തത്. കർണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിൻ അഹ്മദ് എന്നിവരെ ഇതുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുതതു.

മയക്കുമരുന്ന് പരിശോധനക്കായി പുറപ്പെട്ട പൊലീസ് സംഘമാണ് സംശയകരമായ സാഹചര്യത്തിൽ നിർത്തിയിട്ട വാഹനം പരിശോധിച്ചത്. ആറ് രഹസ്യ അറകളിലായാണ് പണം ഒളിപ്പിച്ചിരുന്നത്. പ്രതികൾ ആർക്കു വേണ്ടിയാണ് പണം എത്തിച്ചതെന്നതിനെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Five crore rupees smuggled without documents seized in Koduvally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.