കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലിൽ നടന്ന ട്രാൻസ് കത്തീറ്റർ മൈ​ട്രൽ വാൽവ്

റീപ്ലേസ്‌മെന്റ് സർജറിയിൽ പ​ങ്കെടുത്ത ഡോക്ടർമാർ

സ്റ്റാര്‍കെയര്‍ ഹോസ്പിറ്റലില്‍ ആദ്യ ട്രാന്‍സ് കത്തീറ്റര്‍ മൈട്രല്‍ വാല്‍വ് റീപ്ലേസ്‌മെന്റ് വിജയകരമായി പൂര്‍ത്തീകരിച്ചു

കോഴിക്കോട് : സങ്കീർണമായ ട്രാന്‍സ്‌ കത്തീറ്റര്‍ മൈട്രല്‍വാല്‍വ് റീപ്ലേസ്‌മെന്റ് സര്‍ജറി കോഴിക്കോട് സ്റ്റാര്‍കെയര്‍ ഹോസ്പിറ്റലില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു.

ഹൃദയത്തിന്റെ ഇടത് ഭാഗത്തേക്കുള്ള രക്തയോട്ടം നിയന്ത്രിക്കുന്ന മൈട്രല്‍ വാല്‍വിന് ഗുരുതരമായ സങ്കീർണതകളുമായാണ് 70 വയസ്സുകാരിയായ സ്ത്രീ സ്റ്റാര്‍കെയര്‍ ഹോസ്പിറ്റൽ മൈ ഹാര്‍ട്ട് കാർഡിയോളജി ഡിപ്പാർട്മെന്റിൽ ചികിത്സതേടി എത്തിയത്. 10 വര്‍ഷം മുമ്പ് ഇവര്‍ക്ക് വാല്‍വ് റീപ്ലേസ്‌മെന്റ് സര്‍ജറി നിർവഹിച്ചിരുന്നു. ശക്തമായ ശ്വാസതടസ്സത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇവരെ പ്രവേശിപ്പിച്ചിരുന്നത്. അവിടെ നടത്തിയ പരിശോധയിലാണ് നേരത്തേ സ്ഥാപിച്ച വാല്‍വിന് തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട് സ്റ്റാര്‍കെയര്‍ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.

ഡോ. അലി ഫൈസല്‍, ഡോ. ആശിഷ് കുമാർ, ഡോ. ജയേഷ് ഭാസ്‌കര്‍, ഡോ. സാജിദ് യൂനസ്, ഡോ. മുഹമ്മദ് അമീന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഒരുതവണകൂടി ശസ്ത്രക്രിയക്ക് വിധേയയാക്കുന്നത് സുരക്ഷിതമല്ല എന്ന് കണ്ടെത്തി.

തുടര്‍ന്നാണ് ടി.എം.വി.ആറിന് (ട്രാന്‍സ്‌കത്തീറ്റര്‍ മൈട്രല്‍വാല്‍വ് റീപ്ലേസ്‌മെന്റ് സര്‍ജറി) വിധേയയാക്കുവാന്‍ തീരുമാനിച്ചത്. ഹൃദയശസ്ത്രക്രിയയുമായി ബന്ധപ്പെട്ട സങ്കീർണമായ കീഹോള്‍ പ്രൊസീജിയറുകള്‍ നിർവഹിക്കുന്ന കേരളത്തിലെ അപൂർവം സെന്ററുകളില്‍ ഒന്നാണ് നിലവില്‍ കോഴിക്കോട് സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍.

Tags:    
News Summary - First transcatheter mitral valve replacement successfully completed at Starcare Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.