പള്ളിക്കണ്ടിയിൽ മിനി സ്​​േറ്റഡിയം നിർമിക്കാനു​ദ്ദേശിക്കുന്ന സ്​ഥലം

കല്ലായിപ്പുഴയോരത്ത്​ കളിക്കളത്തിന്​ കളമൊരുങ്ങി

കോഴിക്കോട്​: കല്ലായിപ്പുഴയോട്​ ചേർന്ന്​ പുതിയൊരു മിനി സ്​റ്റേഡിയത്തിന്​ പച്ചക്കൊടി. ഫുട്​ബാൾ കമ്പക്കാരുടെയും കളിക്കാരുടെയും നാടായ പള്ളിക്കണ്ടിയിൽ മിനി ​സ്​റ്റേഡിയം വേണമെന്ന ​70 ​കൊല്ലത്തിലേറെയായുള്ള നഗരവാസികളുടെ സ്വപ്​നങ്ങൾക്കാണ്​ ചിറകുമുളച്ചത്​. പുഴയോട്​ ചേർന്ന ഒഴിഞ്ഞ സ്​ഥലം ഏറ്റെടുക്കാൻ സർക്കാറിനെ സമീപിക്കാൻ നഗരസഭ തീരുമാനിച്ചു. കോർപറേഷൻ 57ാം വാർഡായ മുഖദാറിൽ കല്ലായിപ്പുഴയോട്​ ചേർന്നുള്ള 95.8 സെൻറ്​ സ്​ഥലം

സ്​റ്റേഡിയം നിർമിക്കുന്നതിന്​ ഉപയോഗപ്പെടുത്താനാണ്​​ നീക്കം. ഇപ്പോൾ നാട്ടുകാർ കളിക്കാനായി ഉപയോഗിക്കുന്ന ഈ ഭാഗം സ്​റ്റേഡിയമാക്കണമെന്നാവശ്യപ്പെട്ട്​ 500 പേർ ഒപ്പിട്ട നിവേദനം പള്ളിക്കണ്ടി പ്ലേഗ്രൗണ്ട്​ കമ്മിറ്റി നഗരസഭക്ക്​ സമർപ്പിച്ചിരുന്നു. ഇതേതുടർന്ന്​ നടന്ന പരിശോധനയിൽ പുറ​േമ്പാക്ക്​ ഭൂമിയാണെന്ന്​​ ടൗൺ സർവേയർ റി​പ്പോർട്ടും നൽകി. സ്​റ്റേഡിയം നിർമിക്കാനുള്ള അപേക്ഷ സർക്കാറിന്​ നൽകാൻ കോർപറേഷൻ സ്​റ്റിയറിങ്​ കമ്മിറ്റിയും തീരുമാനിച്ചു. നഗരാസൂത്രണ സ്​ഥിരം സമിതി സർക്കാറിലേക്ക്​ തുടർ നടപടിക്ക്​ കൗൺസിലിന്​ കൈമാറി. കൗൺസിൽ യോഗവും അംഗീകരിച്ചതോടെയാണ്​ പുതിയ പ്രതീക്ഷയുയർന്നത്​.

പുഴ പുറ​േമ്പാക്ക്​ ആയതിനാൽ തുടർ നടപടിക്ക്​ സർക്കാർ അനുമതി വേണം. സക്കറിയ പള്ളിക്കണ്ടി ജനറൽ കൺവീനറും സി.പി. റൗസീഫ് ചെയർമാനും എൻ.വി. സിറാജ് ട്രഷററുമായ ​പള്ളിക്കണ്ടി പ്ലേഗ്രൗണ്ട്​ കമ്മിറ്റി ഒരു കൊല്ലം മുമ്പ്​ മേയർ, ജില്ല കലക്​ടർ എന്നിവർക്ക്​ മിനി സ്​റ്റേഡിയത്തിനായി നിവേദനം നൽകിയിരുന്നു. മൈതാനത്തിനായി സ്വപ്​നം കണ്ട്​ നടന്ന നിരവധി കളിക്കമ്പക്കാർ ഇതിനകം ലോകത്തോട്​ തന്നെ വിടവാങ്ങി.

നഗരത്തിലെ മികച്ച പ്രതിഭകൾ പലരും ഈ പുറ​േമ്പാക്കിൽ കളിച്ച്​ വളർന്നവരാണ്​. മഴക്കാലത്ത്​ ചളി കാരണം കളിക്കാൻ പറ്റാത്ത സ്​ഥിതിയാണിപ്പോൾ. കോഴിക്കോടി​െൻറ മുഖ്യ കളിയിടമായി മാറാൻ കഴിയുംവിധമുള്ള നിർമാണമാണ്​ നാട്ടുകാർ പ്രതീക്ഷിക്കുന്ന​ത്​.​

Tags:    
News Summary - field was prepared for the playground at Kallaipuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.