കോഴിക്കോട് ബാങ്ക് റോഡിൽ ഫുട്പാത്ത് ജോലി പുരോഗമിക്കുന്നു
ബാങ്ക് റോഡ് നടപ്പായതിൽ കട്ടവിരിക്കൽ തുടങ്ങി; ഈ പണി വേഗം തീർക്കണം
കോഴിക്കോട്: മാനാഞ്ചിറ-മലാപറമ്പ് വികസനത്തിന്റെ ഭാഗമായുള്ള ഫുട്പാത്ത് നിർമാണം അവസാനഘട്ടത്തിൽ. ബാങ്ക് റോഡിൽ മാവൂർ റോഡ് മുതൽ മാനാഞ്ചിറ വരെയുള്ള ഭാഗത്ത് നടപ്പായതിലാണ് കട്ടവിരിക്കൽ തുടങ്ങിയത്. റോഡ് നിർമാണം ഇഴയുന്നതിന്റെ ഭാഗമായി കാൽനടയാത്രക്കാർ വലിയ പ്രയാസത്തിലായിരുന്നു. ഇവിടെ വിരിക്കാനുള്ള കട്ട റോഡിൽ കൊണ്ടുവെച്ച് ആഴ്ചകൾ കഴിഞ്ഞു.
കട്ട വിരിക്കൽ വേഗം പൂർത്തിയായില്ലെങ്കിൽ കാൽനടയാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയാവും. തിരക്കുള്ള റോഡിലൂടെയാണ് ആളുകൾ ഇപ്പോൾ നടക്കുന്നത്.
പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ കാൽനട യാത്രക്കാർക്ക് ഭീഷണിയാണ്. നിർമാണത്തിലെ തകരാർ കാരണം പലയിടങ്ങളിലും ഫുട്പാത്തുകൾ അപൂർണാമായി കിടക്കുകയാണ്. മാവൂർ റോഡ് ജങ്ഷനിൽ ഖത്തർ ബസാറിന് സമീപം അപൂർണാമായ ഫുട്പാത്ത് പൊലീസ് അടച്ചുപൂട്ടിയിട്ടുണ്ട്. ബി.ഇ.എം സ്കൂളിന് മുന്നിൽ ട്രാൻസ്ഫോർമറിനടുത്ത് നടപ്പാത അപൂർണമാണ്.
തറനിരപ്പ് പല വിതാനത്തിലായതിനാൽ കാൽനടക്കാർ ശ്രദ്ധിച്ചില്ലെങ്കിൽ തടഞ്ഞുവീഴാനും സാധ്യത ഏറെയാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.