വടകര: ആരോഗ്യ പ്രവർത്തകരെന്ന വ്യാജേന വീട്ടിലെത്തിയ എക്സൈസ് സംഘം എം.ഡി.എം.എയും കഞ്ചാവുമായി പ്രവാസിയെ അറസ്റ്റുചെയ്തു. പതിയാരക്കര സ്വദേശി തൈക്കൂട്ടത്തിൽ അർഷാദിനെയാണ് (27) രഹസ്യ വിവരത്തെ തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ വടകര എക്സൈസ് അറസ്റ്റ് ചെയ്തത്. വീടിനകത്തുനിന്ന് 0.6 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവും ലഹരി ഉപയോഗ ഉപകരണങ്ങളും കണ്ടെടുത്തു. ഹർഷാദിനെ വിശദമായി ചോദ്യം ചെയ്തതിലൂടെ ചോറോട് ബന്ധുവിന്റെ വീട്ടിൽ നിർത്തിയ ഓഡി കാർ പരിശോധിച്ച എക്സൈസ് 0.52 ഗ്രാം എം.ഡി.എം.എ ഒളിപ്പിച്ചുവെച്ച നിലയിൽ കണ്ടെത്തി.
കൂടാതെ സിഗരറ്റിൽ ഉപയോഗിക്കുന്ന നിക്കോട്ടിൻ എസ്സൻസ്, ലീഫ്, കഞ്ചാവ് ഫിൽട്ടർ ചെയ്യുന്ന റൗച്ച് കാറിന്റെ സ്വിച്ചു കീ രണ്ടെണ്ണം, ആപ്പിൾ കമ്പനിയുടെ ലാപ്ടോപ്പ് എന്നിവയും കസ്റ്റഡിയിലെടുത്തു. വടകര ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വടകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഷൈലേഷിന്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സി.കെ. ജയപ്രസാദ്, രതീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ അഖിൽ, രഖിൽരാജ്, സന്ദീപ്, തുഷാര, ഡ്രൈവർ രാജൻ, ജയരാജൻ, രഞ്ജിത്ത്, വിജയൻ, മുഹമ്മദ് റമീസ്, രാജേഷ് കുമാർ, വിനീത്, ശ്രീജില എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.