ടാറ്റൂ സ്ഥാപനങ്ങളിൽ എക്സൈസ് പരിശോധന; തിരൂരിൽനിന്ന് കഞ്ചാവ് പിടികൂടി, ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: വിവിധയിടങ്ങളിലെ ടാറ്റൂ സ്ഥാപനങ്ങളിൽ എക്സൈസ് പരിശോധന നടത്തി. എക്സൈസ് ഇന്‍റലിജൻസ് ജോയന്റ് എക്സൈസ് കമീഷണറുടെ നിർദേശാനുസരണം മലപ്പുറം, കോഴിക്കോട്, കാസർകോട്, വയനാട്, കണ്ണൂർ ജില്ലകളിലെ സ്ഥാപനങ്ങളിൽ ഇന്‍റലിജൻസ് ടീമും സർക്കിൾ/റേഞ്ച് സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്.

തിരൂർ തെക്കുംമുറിയിലെ സോനു ടാറ്റൂവിൽ തിരൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഒ. സജിതയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 20 ഗ്രാം കഞ്ചാവ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപന നടത്തിപ്പുകാരൻ തൃക്കണ്ടിയൂർ പൊന്നക്കാംപാട്ടിൽ സോനലിനെ (31) അറസ്റ്റുചെയ്തു.

കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി, മാനന്തവാടി, സുൽത്താൻ ബത്തേരി, കാഞ്ഞങ്ങാട്, നീലേശ്വരം, കോഴിക്കോട് പാലാഴി, കല്ലായി, വടകര എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയെങ്കിലും ലഹരി വസ്തുക്കളോ വേദന സംഹാരികളോ കണ്ടെത്താനായില്ല. ശരീരത്തിൽ ടാറ്റൂ ചെയ്യുമ്പോൾ വേദന അറിയാതിരിക്കാൻ ലഹരി മരുന്ന് നൽകുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പരിശോധന നടത്തിയത്.

Tags:    
News Summary - Excise inspection at tattoo parlors; Ganja seized from Tirur, one arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.