കോഴിക്കോട്: കോർപറേഷൻ ഭരണസമിതിയിലെ എട്ട് സ്ഥിരംസമിതികളിൽ അഞ്ച് എണ്ണത്തിലേക്കുള്ള തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച പൂർത്തിയായി. ഇതിൽ നാലെണ്ണം എൽ.ഡി.എഫിനും ഒന്ന് യു.ഡി.എഫിനും ലഭിച്ചു. ധനകാര്യം, വികസനം, ആരോഗ്യം, പൊതുമരാമത്ത് എന്നീ കമ്മിറ്റികളാണ് എൽ.ഡി.എഫിന് ലഭിച്ചത്. ക്ഷേമകാര്യ കമ്മിറ്റി യു.ഡി.എഫിനും ലഭിച്ചു. ധനകാര്യം, ക്ഷേമം, പാതുമരാമത്ത് എന്നിവയിലേക്ക് വോട്ടെടുപ്പ് വേണ്ടി വന്നില്ല. 10 അംഗ ധനകാര്യ കമ്മിറ്റിയിൽ നിലവിൽ എട്ട് പേരാണുള്ളത്.
ക്ഷേമകാര്യസമിതിയിൽ നിലവിൽ ഏഴ് അംഗങ്ങളാണ് നിർദേശിക്കപ്പെട്ടത്. ധനകാര്യ കമ്മിറ്റിയിലെ രണ്ടും ക്ഷേമകാര്യ കമ്മിറ്റിയിലെ മൂന്നും ഒഴിവ് ബുധനാഴ്ച നികത്തും. നികുതി-അപ്പീൽ, വിദ്യാഭ്യാസം, നഗരാസൂത്രണം കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പ് ബുധനാഴ്ച നടത്തും. വിദ്യാഭ്യാസം, നികുതി അപ്പീൽ എന്നിവ നിർണായകമാണ്. വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളിലേക്കുള്ള വനിതാ സംവരണ സീറ്റ് തെരഞ്ഞെടുപ്പാണ് ബുധനാഴ്ച ആദ്യം നടന്നത്.
ഇതിൽനിന്ന് ബി.ജെ.പി വിട്ടുനിന്നു. ഇ. അനിതകുമാരി (ധനകാര്യ കമ്മിറ്റി), ലൈല ബൈജു (വികസനം), പ്രഭിത രാജീവ് (ക്ഷേമം), പി. ഉഷാദേവി (ആരോഗ്യം), സുജാത കൂടത്തിങ്കൽ (പൊതുമരാമത്ത്), ആമിറാ സിറാജ് (നഗരാസൂത്രണം), വിനീത (നികുതി അപ്പീൽ), സാറാ ജഫർ (വിദ്യാഭ്യാസം) എന്നിങ്ങനെയാണ് സംവരണാടിസ്ഥാനത്തിൽ സ്ഥിരംസമിതികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതാ അംഗങ്ങൾ.
* ധനകാര്യം: എൽ.ഡി.എഫ് -5, യു.ഡി.എഫ്-2, ബി.ജെ.പി-1. അംഗങ്ങൾ- ഇ. അനിതാകുമാരി, മനയ്ക്കൽ ശശി, എസ്.വി. മുഹമ്മദ് ഷമീൽ തങ്ങൾ, പി.പി. ബീരാൻ കോയ, എസ്.എം. തുഷാര, നമ്പിടി നാരായണൻ, ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ.
* ക്ഷേമം: എൽ.ഡി.എഫ്-2, യു.ഡി.എഫ്-5. അംഗങ്ങൾ- പ്രഭിത രാജീവ്, സൗഫിയ അനീഷ്, സിദ്ദീഖ് മായനാട്, വിശ്വനാഥൻ പുതുശ്ശേരി, സ്വപ്ന മനോജ്, പി.കെ. ജിജീഷ്.
* വികസനം: എൽ.ഡി.എഫ് -6, യു.ഡി.എഫ്-3, ബി.ജെ.പി-1. അംഗങ്ങൾ- ലൈല ബൈജു, വി.പി. മനോജ്, കെ.സി. ശോഭിത, യു. രജനി, ജിജി രമേശൻ, എൻ.എം. ഷിംന, സക്കീർ കിണാശ്ശേരി, ആശിഷാബി പാണ്ടികശ്ശാല, ആദംമാലിക്.
* ആരോഗ്യം: എൽ.ഡി.എഫ് -5, യു.ഡി.എഫ്-3, ബി.ജെ.പി-1. അംഗങ്ങൾ- പി. ഉഷാദേവി, സി.പി. സലീം, സഫറി വെള്ളയിൽ, അഡ്വ. ഫാത്തിമ തഹ്‍ലിയ, ആഷിക, കെ. രാജീവ്, ഇ. സുനിൽ കുമാർ, ഷൈനി, നപട ഹരിദാസ്.
* പൊതുമരാമത്ത്: എൽ.ഡി.എഫ് -5, യു.ഡി.എഫ്-4. അംഗങ്ങൾ- സുജാത കൂടത്തിങ്കൽ, സാജിത ഗഫൂർ, മണ്ണടത്ത് പറമ്പ് സൈഫുന്നിസ, ടി.പി.എം. ജിഷാൻ, അഗ്നിവേശ് എസ് ചെറോത്ത്, എം.പി. ഷഹർബാൻ, എൻ. സനൂബ്, നിഷിന ശിവൻ, പി. പ്രസീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.