പറമ്പൻ ഗഫൂറും ഭാര്യ സാഹിറയും കർഷകൻ ചന്ദ്രൻ ചാലിയകത്തും ഡ്രാഗൺ ഫ്രൂട്ട്സ് കൃഷിയിടത്തിൽ
ഫറോക്ക്: വിദേശിയായ ഡ്രാഗൺ ഫ്രൂട്ട് സ്വദേശത്തും കൃഷിയിറക്കി നൂറുമേനി വിളയിച്ച് പറമ്പൻ ഗഫൂറും കുടുംബവും. ചന്തക്കടവിൽ താമസിക്കുന്ന ഗഫൂർ വീടിനോടു ചേർന്നു തന്നെയാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്തത്. മണ്ണുത്തി കാർഷിക സർവകലാശാല, മക്കരപറമ്പ് എന്നിവിടങ്ങളിൽനിന്ന് കൊണ്ടുവന്ന വിത്തിട്ടാണ് കൃഷി ആരംഭിച്ചത്.
തുടർച്ചയായി 20 വർഷംവരെ ഓരോ തൈയിൽനിന്നും വിളവ് ലഭിക്കുമെന്നതാണ് ഈ കൃഷിയുടെ നേട്ടം. ആറടി പൊക്കത്തിൽ വളർന്നു നിൽക്കുന്ന തൈകളിൽനിന്ന് രണ്ടു വർഷമായി വിളവെടുക്കുന്നുണ്ട്. വിപണിയിൽ ഡ്രാഗൺ ഫ്രൂട്ടിന് കിലോ വില 300 രൂപ വരെയുണ്ട്. ഗഫൂറിനൊപ്പം ഭാര്യ സാഹിറയും കർഷകൻ ചന്ദ്രൻ ചാലിയകത്തും സഹായത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.