ഇന്ത്യൻ അസോസിയേഷൻ ഫോർ ബ്രോങ്കോളജി വാർഷിക സമ്മേളനത്തിൽ ഡോ. നാസർ യൂസുഫ് ചെന്നൈ അപ്പോളോ ഹോസ്പിറ്റലിലെ ഡോ. നരസിംഹനിൽ നിന്ന് ഫെല്ലോഷിപ് സ്വീകരിക്കുന്നു
കോഴിക്കോട്: ഡോ. നാസർ യൂസുഫിന് ഇന്ത്യൻ അസോസിയേഷൻ ഫോർ ബ്രോങ്കോളജിയുടെ ഫെല്ലോഷിപ്. കോവിഡാനന്തരം വരുന്ന ശ്വാസകോശ സങ്കീർണതക്കുള്ള ശസ്ത്രക്രിയ ആദ്യം വിജയകരമായി നടത്തിയതടക്കം പരിഗണിച്ചുള്ള ഫെല്ലോഷിപ് മുംബൈയിൽ നടന്ന വാർഷിക സമ്മേളനത്തിൽ ചെന്നൈ അപ്പോളോ ഹോസ്പിറ്റലിലെ ഡോ. നരസിംഹൻ നാസർ യൂസുഫിന് സമ്മാനിച്ചു.
കോഴിക്കോട് ചെസ്റ്റ് ഹോസ്പിറ്റലിലും കൊച്ചി സൺറൈസ് ഹോസ്പിറ്റലിലും തൊറാസിക് സർജനാണ് നാസർ യൂസുഫ്. എ.എസ് പെയിന്‍റൽ ആർ.സി. ജെയിൻ മെമ്മോറിയൽ ചെസ്റ്റ് ഒറേഷൻ അവാർഡ്, എസ്. പൈന്താള്‍ ആർ.സി ജെയിന്‍ മെമ്മോറിയല്‍ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേരത്തെ ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.