Posted On
date_range Updated On
date_range പെൺകുട്ടിയുടെ നഗ്ന വിഡിയോ പ്രചരിപ്പിച്ച യുവാവിനെ റിമാൻഡ് ചെയ്തു
Byline
വെള്ളിമാട്കുന്ന്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന വിഡിയോ വാങ്ങി പ്രചരിപ്പിച്ച യുവാവിനെ പോക്സോ കേസിൽ റിമാൻഡ് ചെയ്തു. പാലക്കാട് കപ്പൂർ പാറച്ചാലിൽ അഷ്കറി ( 23 ) നെയാണ് ചേവായൂർ പൊലീസ് ഇൻസ്പെക്ടർ ടി.പി. ശ്രീജിത്തിെൻറ നിർദേശപ്രകാരമുള്ള അന്വേഷണത്തിൽ എസ്.ഐ രഘു അറസ്റ്റ് ചെയ്തത്.
വിദേശത്ത് ജോലിചെയ്യവെ 2018 ൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനേഴുകാരിയുടെ നഗ്ന വിഡിയോ നിരന്തരം ആവശ്യപ്പെട്ട് 2019ൽ വാങ്ങുകയായിരുന്നു. പിന്നീട് പെൺകുട്ടിയുമായി പിണങ്ങിയ യുവാവ് വിഡിയോ കുട്ടിയുടെ മാതാവിനും മറ്റു പലർക്കും അയച്ചുകൊടുത്തു. പെൺകുട്ടിയുടെ മാതാവിെൻറ പരാതിലാണ് കേസെടുത്തത്. വിദേശത്തുനിന്ന് എത്തിയ യുവാവിനെ സീനിയർ സി.പി.ഒ കെ .ഷാജി പാലേരി, സി.പി. ഒമാരായ ജിനോയ്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.