നിർമാണം പുരോഗമിക്കുന്ന ‘ഓഷ്യാനസ് ചാലിയം’ ടൂറിസം പദ്ധതി
ചാലിയം: വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് അറബിക്കടലിന്റെ തീരത്ത് ഒരുങ്ങുന്ന ‘ഓഷ്യാനസ് ചാലിയം’ ടൂറിസം പദ്ധതിയുടെ നിർമാണം അന്തിമഘട്ടത്തിലേക്ക്. റമദാൻ, വിഷു ആഘോഷങ്ങളോടനുബന്ധിച്ച് എത്തിച്ചേരുന്ന സഞ്ചാരികൾക്ക് ഏറക്കുറെ പ്രയോജനകരമാകുന്ന വിധത്തിൽ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. നിലത്ത് പൂട്ടുകട്ട വിരിക്കുന്ന ജോലി ഏതാണ്ട് മുക്കാൽ ഭാഗം പൂർത്തീകരിച്ചു. ചെറിയ സ്റ്റാളുകൾക്ക് മേൽക്കൂര നിർമിക്കാനുണ്ട്.
സഞ്ചാരികൾക്ക് തങ്ങാനായി മുളകൊണ്ട് നിർമിച്ച മുഖ്യ കെട്ടിടത്തിന്റെ ജോലി നടന്നു കൊണ്ടിരിക്കുന്നു. രണ്ടു ഘട്ടങ്ങളിലായി 9.25 കോടി രൂപയാണ് ബീച്ച് സൗന്ദര്യവത്കരിക്കാൻ അനുവദിച്ചത്. പുലിമുട്ടിന്റെ ഇരുഭാഗത്തെയും കൈവരികളിൽ ലൈറ്റുകൾ ഘടിപ്പിക്കുന്ന ജോലി പുരോഗമിക്കുകയാണ്. സായാഹ്നങ്ങളിൽ പുലിമുട്ടുകളിൽ എത്തിച്ചേരുന്ന സഞ്ചാരികളുടെ ഒഴുക്ക് ദിനംപ്രതി കൂടുകയാണ്. അതുകൊണ്ടുതന്നെ ഓഷ്യാനസ് ചാലിയത്തിശന്റ നിർമാണം പൂർത്തിയാകുമ്പോൾ ജില്ലയിൽ തന്നെ ഏറ്റവും മികച്ച ടൂറിസം ഹബ്ബായി ചാലിയം മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.