വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം; ഒമ്പതാം ക്ലാസുകാരന് ക്രൂരമര്‍ദനം
കോഴിക്കോട്: ഒമ്പതാം ക്ലാസുകാരന് ക്രൂരമര്‍ദനം. കോവൂര്‍ മധുരമ്പലം സ്വദേശിയും മെഡിക്കൽ കോളജ് ദേവഗിരി സേവിയോ എച്ച്.എസ്.എസ് സ്കൂളിലെ വിദ്യാര്‍ഥിയുമായ 13കാരനെയാണ് സമീപത്തെ സ്കൂളിലെ വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്. മര്‍ദനത്തില്‍ വിദ്യാര്‍ഥിയുടെ മൂക്കിനും കണ്ണിനും തലക്കും ഗുരുതര പരിക്കേറ്റു. പരാതി നല്‍കിയതിനെ തുടര്‍ന്ന് മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്കൂള്‍ വിദ്യാര്‍ഥികളായതിനാല്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയശേഷമേ
മറ്റു നിയമനടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. മെഡിക്കൽ കോളജ് കാമ്പസ് സ്കൂളിലെ വിദ്യാര്‍ഥിയാണ് മര്‍ദിച്ചത്. സഹപാഠികളായ 15ഓളം വിദ്യാര്ഥികളോടൊപ്പമെത്തിയായിരുന്നുവത്രെ മര്‍ദനം. രണ്ടു സ്കൂളുകളിലെയും വിദ്യാര്‍ഥികള്‍ തമ്മില്‍ പലപ്പോഴും തര്‍ക്കങ്ങൾ പതിവാണ്. ഇതിന്റെ ഭാഗമായാണ് വിദ്യാര്‍ഥിയെ വിളിച്ചുകൊണ്ടുപോയി മര്‍ദിച്ചത്. പരിക്കേറ്റ വിദ്യാര്‍ഥി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. കണ്ണിന് പരിക്കുള്ളതിനാല്‍ അടുത്ത ദിവസം കാഴ്ചപരിശോധനയുള്പ്പെടെ കുട്ടിക്ക് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.