കൊടുവള്ളി: ഡോക്ടര്‍ ദമ്പതികള്‍ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയതായി കാണിച്ച് കൊടുവള്ളി പൊലീസിൽ പരാതി. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരായിരുന്ന ഒ.പി. ശരീഫും ഭാര്യ ഫഹ്മ ഹമീദുമാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി.
കോട്ടക്കൽ സ്വദേശിയായ ഡോ. ദിലീപ് ദാമോദരനും ഭാര്യയുമാണ് പരാതിക്കാര്‍. 50 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കൊടുവള്ളി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത്. കോഴിക്കോട് ചേവായൂരില്‍ വീടും സ്ഥലവും വാങ്ങിത്തരാം എന്ന് പറഞ്ഞ് വിവിധ സമയങ്ങളിലായി 50 ലക്ഷം രൂപ പരാതിക്കാരില്‍നിന്ന് ഡോക്ടര്‍ ദമ്പതികള്‍ വാങ്ങുകയായിരുന്നു. 2020 നവംബര്‍-ഡിസംബര്‍ കാലയളവിലാണ് ദമ്പതികള്‍ പരാതിക്ക് അര്‍ഹമായ തട്ടിപ്പ് നടത്തിയത്.
പിന്നീട് പ്രതിയായ ഡോ. ഒ.പി. ശരീഫ് രാജ്യം വിട്ടു. അദ്ദേഹം നേരത്തെ ജോലിചെയ്തിരുന്ന സ്വകാര്യ ഹോസ്പിറ്റലിലും സമാനമായ രൂപത്തിലും വിവിധതരത്തിലും സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയതായി ആരോപണങ്ങളുണ്ട്. കഴിഞ്ഞ മേയ് 19നാണ് പ്രതി വിദേശത്തേക്ക് കടന്നത്. രാജ്യം വിട്ട പ്രതിയെ ഇന്ത്യയിലെത്തിക്കണമെന്നും ഡോക്ടര്‍ ദമ്പതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പ്രതികള്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.