Posted On
date_range Updated On
date_range സ്വർണാഭരണങ്ങൾ നിർമിക്കുന്നയാളെ വഞ്ചിച്ചെന്ന പരാതി; നടപടി അറിയിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
കോഴിക്കോട്: തങ്കം വാങ്ങി സ്വർണാഭരണങ്ങൾ നിർമിച്ച് ജ്വല്ലറികളിൽ നൽകുന്നയാളെ ഒപ്പം കച്ചവടം ചെയ്യുന്നയാൾ വഞ്ചിച്ചെന്ന പരാതിയിൽ ഇതുവരെ സ്വീകരിച്ച നടപടികൾ അടിയന്തരമായി അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ.
കുതിരവട്ടം സ്വദേശി എ.കെ. മോഹൻ സമർപ്പിച്ച പരാതിയിലാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ടൗൺ പൊലീസ് ഇൻസ്പെക്ടർക്ക് നിർദേശം നൽകിയത്. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത അവിവാഹിതനായ വയോധികനാണ് പരാതിക്കാരൻ.
പൊലീസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് പരാതിയിൽ പറയുന്നു. നല്ലളം സ്വദേശി ശ്രീനുവിനെതിരെയാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.