സിവില്‍ സര്‍വിസ് പ്രിലിമിനറി: എത്തിയത് പകുതി പേർ മാത്രം

കോഴിക്കോട്: യു.പി.എസ്.സി യുടെ (യൂനിയന്‍ പബ്ലിക് സര്‍വിസ് കമീഷൻ ) സര്‍വിസ് പ്രിലിമിനറി പരീക്ഷയില്‍ കോഴിക്കോട്ടെ 16 പരീക്ഷ കേന്ദ്രങ്ങളിലും ഉദ്യോഗാർഥികളുടെ എണ്ണത്തിൽ വൻ കുറവ്. അപേക്ഷിച്ചതിൽ പകുതി പേരാണ് പരീക്ഷയെഴുതിയത്. 6912 ൽ രാവിലെ 3130 പേര്‍ മാത്രമാണുണ്ടായിരുന്നത്. ഉച്ചക്കുശേഷം നടന്ന രണ്ടാം പേപ്പറിന് 3104 പേരും.

തെര്‍മല്‍ സ്‌കാനിങ്ങിനുശേഷമാണ് വിദ്യാർഥികളെ ഹാളിലേക്ക് കടത്തിവിട്ടത്. മറ്റു സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. ഈസ്​റ്റ്​ഹിൽ കേന്ദ്രീയ വിദ്യാലയം, വെസ്​റ്റ്​ഹിൽ ഗവ.പോളിടെക്‌നിക്, ഗവ.എൻജിനീയറിങ് കോളജ്, സെൻറ്​ മൈക്കിള്‍സ് ഗേള്‍സ് സ്‌കൂൾ, ജി.വി.എച്ച്.എസ്.എസ് നടക്കാവ്, മലബാര്‍ ക്രിസ്ത്യന്‍കോളജ്, മലബാര്‍ ക്രിസ്ത്യന്‍കോളജ് എച്ച്.എസ്.എസ്, ഗവ.മോഡല്‍ എച്ച്.എസ്.എസ്, ഗണപത് ബോയ്‌സ് എച്ച്.എസ്.എസ്, ഗണപത് മോഡല്‍ ഗേള്‍സ് എച്ച്.എസ്.എസ്, ആഴ്ചവട്ടം എച്ച്.എസ്.എസ്, എം.എം.വി.എച്ച്.എസ്.എസ് പരപ്പില്‍, മീഞ്ചന്ത എച്ച്.എസ്.എസ്, ബേപ്പൂര്‍ ഗവ.എച്ച്.എസ്.എസ്, ജെ.ഡി.ടി ഇസ്​ലാം എച്ച്.എസ്.എസ് എന്നിവയായിരുന്നു പരീക്ഷ കേന്ദ്രങ്ങള്‍. പയ്യന്നൂരിൽ നിന്ന്​ കോഴിക്കോ​േട്ടക്കും തിരിച്ചും കെ.എസ്​.ആർ.ടി.സി സ്​പെഷൽ സർവിസ്​ ഏർപ്പെടുത്തിയിരുന്നു.

പലയിടത്തും ഹോട്ടലുകൾ തുറക്കാതിരുന്നത് പരീക്ഷാർഥികൾക്കും കൂടെ വന്നവർക്കും ബുദ്ധിമുട്ടുണ്ടാക്കി.

Tags:    
News Summary - Civil Service Preliminary exam Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.