കോഴിക്കോട്: എം.ബി.ടി നന്മ പുരസ്കാരം നേടിയ പി.എം. കേളുക്കുട്ടി മേസ്തിരിക്ക് ജൂൺ 15ന് വൈകീട്ട് അഞ്ചിന് കോവൂർ പി. കൃഷ്ണ പിള്ള ഹാളിൽ നൽകുന്ന പൗരസ്വീകരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കും. പരിപാടിയുടെ വിജയത്തിന് സ്വാഗതസംഘം രൂപവത്കരിച്ചു.
കെ. ആനന്ദമണി അധ്യക്ഷതവഹിച്ചു. എ.ഡി.ജി.പി പി. വിജയന്‍, പുത്തൂര്‍മഠം ചന്ദ്രന്‍, ജയരാജന്‍, ടി. ഹസന്‍ എന്നിവര്‍ സംസാരിച്ചു. സുനില്‍കുമാര്‍ പുത്തൂര്‍മഠം സ്വാഗതവും അജ്മല്‍ തസ്ലീഖ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: എ. പ്രദീപ് കുമാര്‍, ഗോകുലം ഗോപാലന്‍, പി.വി. ചന്ദ്രന്‍, പി.കെ. അഹമ്മദ്, ഡോ. കെ. മൊയ്തു, കെ. ദാമോദരന്‍, സനിൽ ശിവദാസ് (രക്ഷാധികാരികൾ), എം.പി. അഹമ്മദ് (ചെയർ), ടോണി ജോസഫ്, രമേശന്‍ പാലേരി, ഡോ. സുരേഷ് കുമാര്‍, എന്‍.കെ. മുഹമ്മദാലി, എം.കെ. സിറാജ്, കെ.ഇ. മൊയ്തു (വൈസ് ചെയർ), സുമേഷ് ഗോവിന്ദ് (ജന. കൺ.), യു. ബഷീർ, എ.കെ. പ്രശാന്ത്, പി.എം.കെ. ആരോമൽ, പുത്തൂര്‍ മഠം ചന്ദ്രന്‍, ഡോ. കെ.എം. നവാസ്, കെ. ആനന്ദമണി, മുഹമ്മദ് സെയ്ഫു (കൺ), സൂരജ് കുമാര്‍ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.