ചേവായൂർ മനത്താനത്ത് എ.എൽ.പി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയും സാഹിത്യ ശിൽപ്പശാലയും എഴുത്തുകാരൻ എം. കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range വിദ്യാരംഗം ഉദ്ഘാടനവും സാഹിത്യ ശിൽപ്പശാലയും
കോവൂർ: ചേവായൂർ മനത്താനത്ത് എ.എൽ.പി സ്കൂളിൽ സാഹിത്യ ശിൽപ്പശാലയോടെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനം തുടങ്ങി. രസകരവും വിജ്ഞാനപ്രദവുമായ കഥകൾ പറഞ്ഞ് എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ വിദ്യാരംഗം ഉദ്ഘാടനം ചെയ്തു. സാഹിത്യ ശിൽപ്പശാലയിൽ കുട്ടികൾക്ക് കഥയും കവിതയും എഴുതാൻ പരിശീലനം നൽകി.
വിദ്യാർഥികൾ വിവിധ വിഷയങ്ങളിൽ കുട്ടിക്കവിതകൾ രൂപപ്പെടുത്തി അവതരിപ്പിച്ചു. കെ. നിഷ ടീച്ചർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ആർ.ബി. ഷിലിന, വിദ്യാരംഗം കൺവീനർ കെ. സുഗതാബായ് ടീച്ചർ, സ്കൂൾ ലീഡർ ആയിഷ നജ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.