ചേന്ദമംഗലൂർ സ്കൂളിലെ ചെണ്ടുമല്ലി തോട്ടം
മുക്കം: ഓണം കഴിഞ്ഞിട്ടും ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിൽ വസന്തകാലം ഒഴിഞ്ഞിട്ടില്ല. ഭിന്നശേഷി വിദ്യാർഥികൾ ഒരുക്കിയ ചെണ്ടുമല്ലി പൂക്കളുടെ തോട്ടമാണ് സ്കൂളിൽ മനോഹര കാഴ്ചയൊരുക്കുന്നത്.
ഭിന്നശേഷി കുട്ടികളുടെ ഇൻസ്പിറേഷൻ റെമെഡിയൽ ആക്ടിവിറ്റി ക്ലബായ ‘ചിറകി’ന്റെ നേതൃത്വത്തിലാണ് ചെണ്ടുമല്ലി തോട്ടമൊരുക്കിയത്. പൂച്ചട്ടിയിലും ഗ്രോബാഗിലുമായി മണ്ണ് നിറച്ച് മുക്കം കൃഷിഭവനിൽനിന്ന് ലഭിച്ച ചെണ്ടുമല്ലി തൈകൾ കൃഷി ചെയ്തതും പരിപാലിച്ചതും ഭിന്നശേഷി കുട്ടികൾ തന്നെ.
സ്പെഷൽ ടീച്ചറായ കെ. അമ്പിളിയുടെ നേതൃത്വത്തിൽ ചിറക് ക്ലബിലെ അംഗങ്ങളും സുഹൃത്തുക്കളുമാണ് പൂന്തോട്ടം ഒരുക്കാൻ മുന്നോട്ടുവന്നത്. ക്ലബ് അംഗങ്ങളുടെ രക്ഷിതാക്കളുടെ സഹകരണത്തോടെ കഴിഞ്ഞ വർഷം സ്കൂളിൽ ഭക്ഷ്യമേളയും സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.