കടലുണ്ടി: ചാലിയത്തും മണ്ണൂരിലുമായി നടന്ന മോഷണങ്ങളിൽ രണ്ടുപേർ പിടിയിൽ. കൊളത്തറ മണക്കോട്ട് ജിത്തു (29), കുണ്ടുപറമ്പ് പൊറയിൽ രാജീവൻ (39) എന്നിവരെയാണ് മോഷണക്കുറ്റം ചുമത്തി ഫറോക്ക് പൊലീസ് അറസ്റ്റു ചെയ്തത്.
ചാലിയത്ത് കുന്നുമ്മൽ ശിവദാസന്റെ വീട്ടിൽനിന്ന് ചൊവ്വാഴ്ച പട്ടാപ്പകൽ ഒന്നര പവനും 15,000 രൂപയും മോഷ്ടിച്ച ജിത്തുവിനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് മണ്ണൂർ കോമ്പാളി വാസുവിന്റെ വീട്ടിൽനിന്ന് അഞ്ചര പവനും 10,000 രൂപയും മോഷ്ടിച്ചത് താനാണെന്ന് ജിത്തു സമ്മതിച്ചത്.
ജിത്തു മോഷ്ടിച്ചുകൊണ്ടുവരുന്ന ആഭരണങ്ങൾ രാജീവൻ വഴിയാണ് വിൽപന നടത്താറുള്ളതെന്നാണ് പൊലീസിനു ലഭിച്ച വിവരം. രണ്ടു പേരും തമ്മിൽ പരിചയപ്പെട്ടത് ജയിലിൽവെച്ചാണെന്നും മൊഴി നൽകിയിട്ടുണ്ട്. ഫറോക്ക് ഇൻസ്പെക്ടർ സജീവ്, എസ്.ഐമാരായ ആർ.എസ്. വിനയൻ, എസ്. അനൂപ്, സജി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.