കാപ്കോൺ ഗ്രൂപ് പദ്ധതികൾ 10 ജില്ലകളിൽ കൂടി

കോഴിക്കോട്: സംരംഭക വിജയത്തിന്‍റെ 25ാം വാർഷികത്തിൽ കാപ്കോൺ ഗ്രൂപ് കോഴിക്കോടിന് പുറത്ത് 10 ജില്ലകളിൽകൂടി ബിസിനസ് വ്യാപിപ്പിക്കുമെന്ന് ഗ്രൂപ് ചെയർമാൻ അൻവർ സാദത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. കാപ്കോൺ റിയാലിറ്റി എന്ന പേരിലാണ് പുതിയ പദ്ധതിക്ക് തുടക്കംകുറിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള കാപ്കോൺ ബിൽഡ് കേരള കാമ്പയിന് ശനിയാഴ്ച തുടക്കമാവും.

എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട്, തിരുവനന്തപുരം, കോട്ടയം, കൊല്ലം, പാലക്കാട്, തൃശൂർ, വയനാട് ജില്ലകളിലാണ് പുതിയ പദ്ധതിയുടെ പ്രഖ്യാപനം. ഇതിൽ തിരുവനന്തപുരം, തൃശൂർ, വയനാട്, കണ്ണൂർ ജില്ലകളിലെ പദ്ധതി ഉടനെ ആരംഭിക്കും. വയനാട്ടിൽ ഏറ്റവും വലിയ ട്വിൻ ടവറായ കാപ്കോൺ സെന്‍ററിൽ പ്രവർത്തിക്കുന്ന 200ലധികം സർവിസ് അപ്പാർട്മെന്‍റുകളുടെ താക്കോൽ കൈമാറ്റം ജനുവരി ഒന്നിന് നടക്കും. കോഴിക്കോട് കാപ്കോൺ സിറ്റിയിൽ ഐ.ടി ബിസിനസ് ഹബ്ബും ഒരുങ്ങുന്നുണ്ട്. 

Tags:    
News Summary - Capcon Group is launching projects in 10 more districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.