അനന്ത
പത്മനാഭൻ
കോഴിക്കോട്: ഏഴര കിലോയിലേറെ കഞ്ചാവുമായി യുവാവ് റെയിൽവേ സ്റ്റേഷനിൽ അറസ്റ്റിൽ. തിരുവനന്തപുരം തിരുവല്ലം സ്വദേശി രാജേന്ദ്ര നിവാസിൽ അനന്തപത്മനാഭനെയാണ് (19) റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെ എട്ടോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ നാലാം നമ്പർ പ്ലാറ്റ്ഫോമിന്റെ തെക്കുഭാഗത്ത് സംശയസാഹചര്യത്തിൽ കണ്ട ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ബാഗ് പരിശോധിച്ചപ്പോഴാണ് നാല് പൊതികളായി 7.786 കിലോ കഞ്ചാവ് കണ്ടെത്തിയത്.
നിലവിൽ മലപ്പുറത്ത് ലോഡ്ജിൽ താമസിക്കുന്ന ഇയാൾ ചെന്നൈയിൽനിന്നാണ് കഞ്ചാവ് എത്തിച്ചത് എന്ന് പൊലീസ് പറഞ്ഞു. വിൽപനക്കുള്ള കഞ്ചാവ് മറ്റാർക്കോവേണ്ടിയാണ് എത്തിച്ചത് എന്നാണ് വ്യക്തമായത്. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
പ്രതിയെ കോടതി റിമാൻഡ് ചെയ്തു. എസ്.ഐ ജംഷീദ് പുറമ്പാളിൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ജോസ് ബർണാഡ്, സിവിൽ പൊലീസ് ഓഫിസർമാരായ ഷാജു, എം. ഷാജി, അരുൺ ഗോപാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.