വടകരയിൽ സ്​ഫോടനം നടന്ന വീട്​,  പൊലീസ്​​ പരിശോധന നടത്തുന്നു

വടകരയിൽ പൊലീസുകാരന്‍റെ വീട്ടിൽ സ്​ഫോടനം: സമീപത്തെ വീടുകൾക്ക്​ കേടുപാടുപറ്റി

വടകര: കരിമ്പപ്പാലം കളരിയുള്ളതിൽ ക്ഷേത്രത്തിനടത്തുള്ള ദേവൂന്‍റെവിട ചിത്രദാസന്‍റെ വീട്ടിൽ സ്ഫോടനം. വടകര പെലീസ് സ്​റ്റേഷനിലെ ഉദ്യോഗസ്ഥനായ ചിത്രദാസന്റെ വീടിന് സമീപത്തായി നിർമ്മിച്ച ചെറിയ മുറിയിലാണ് ചൊവ്വാഴ്ച രാത്രി 10.15 ഒാടെയാണ്​ സ്ഫോടനം നടന്നത്.

സ്ഫോടന കാരണം വ്യക്തമല്ല.ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു എന്നാണ് പ്രാഥമിക വിവരം.എന്നാൽ ഒരു ഗ്യാസ് സിലിണ്ടർ പൊട്ടിയാൽ സ്ഫോടനത്തിന് ഇത്ര ശേഷിയുണ്ടാകുമോയെന്ന സംശയാണ്​ നാട്ടുകാക്കുള്ളത്​. മാത്രമല്ല സ്ഫോടന ശേഷം പരിസരമാകെ വെടിമരുന്നിന്‍റെ മണം ഉണ്ടായതായും സമീപവാസികൾ പറയുന്നു

അത്യുഗ്രശേഷിയുള്ള സ്ഫോടനത്തിൽ പ്രദേശമാകെ കിടുങ്ങുകയും പരിസരത്തെ 10ലേറെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ചിത്രദാസന്‍റെ ഇരുനില വീടിനും, മുറ്റത്ത് നിർത്തിയിട്ട കാറിനും തൊട്ടടുത്തുള്ള രണ്ട് വീടുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ചിത്രദാസന്‍റെ സഹോദരൻ സുനിലിന് ജാലകത്തിന്റെ ചില്ല് തെറിച്ച് പരിക്കേറ്റു. സ്ഫോടനം നടക്കുമ്പോൾ ചിത്രദാസനും കുടുംബവും വീടിനകത്തുള്ളതായാണ് വിവരം.സംഭവ സ്ഥലം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി വടകര പൊലീസ്​ പറഞ്ഞു. 

Tags:    
News Summary - Bomb blast at policeman's house in Vadakara: Damage to nearby houses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.