കോഴിക്കോട്: മെഡിക്കൽ കോളജിലെ ബയോമെഡിക്കൽ മാലിന്യനീക്കം നിലച്ചത് രോഗ വ്യാപന ഭീതി പരത്തുന്നു. മെഡിക്കൽ കോളജിലെ മൂന്ന് ആശുപത്രികളിലെയും വാർഡുകൾ, അത്യാഹിത വിഭാഗം എന്നിവിടങ്ങളിൽ നിന്നുള്ള സിറിഞ്ച്, സൂചി, കാനുല, രക്തകുപ്പികൾ, ട്യൂബുകൾ, ഓപറേഷൻ തിയറ്ററുകളിൽനിന്നുള്ള ശരീരാവശിഷ്ടങ്ങൾ തുടങ്ങിയ ബയോ മെഡിക്കൽ മാലിന്യങ്ങൾ അഞ്ചുദിവസമായി കെട്ടിക്കിടക്കുകയാണ്.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ.എം.എ) പാലക്കാട്ട് ഇമേജ് പ്ലാന്റിലേക്ക് പതിവായി കൊണ്ടുപോകുന്ന മാലിന്യമാണിത്. ഇമേജിന്റെ ആളുകളും പുതുതായി ചാർജെടുത്ത ഹെൽത്ത് ഇൻസ്പക്ടർമാരും (എച്ച്.ഐ) തമ്മിലുള്ള പ്രശ്‌നമാണ് ലോഡ് കൊണ്ടുപോകാൻ തടസ്സമായതെന്നാണ് പറയുന്നത്.
മുമ്പ് നഴ്‌സിങ് സൂപ്രണ്ട് ഓഫിസിന് കീഴിലുള്ള ജീവനക്കാരാണ് മാലിന്യം വേർതിരിച്ച് കയറ്റിയയച്ചിരുന്നത്. എന്നാൽ, നവംബർ ഒന്നു മുതൽ ഇത് എച്ച്.ഐമാർ ഏറ്റെടുക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് മാലിന്യം കുന്നുകൂടാൻ ഇടയാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.