ബൈക്ക് മോഷണം പതിവാക്കിയ പ്രതി പിടിയില്‍
കോഴിക്കോട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കുകള്‍ മോഷ്ടിക്കുന്ന കേസിലെ പ്രതി പിടിയിൽ. പതിനഞ്ചോളം മോഷണക്കേസുകളിലെ പ്രതി പള്ളിക്കണ്ടി സ്വദേശി കോയത്തൊടുകയില്‍ ഇന്സുദ്ദീനെയാണ് (25) മെഡി. കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
നിരവധി കേസുകളിലെ പ്രതിയായ ഇയാൾ ഒരു മാസം മുമ്പാണ് ജയില്‍മോചിതനായത്. ജയിലില്‍നിന്നിറങ്ങിയശേഷമാണ് കുറ്റിക്കാട്ടൂരിലെ വീടുകളിലെത്തി പള്‍സര്‍ ബൈക്കും സ്കൂട്ടറും മോഷ്ടിച്ചത്. മോഷ്ടിച്ച ബൈക്കിലെത്തിയാണ് നഗരത്തില്‍ താമസിക്കുന്ന ഒരു ഇതരസംസ്ഥാന തൊഴിലാളിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.