ദേശീയ ആയുർവേദ ദിനാഘോഷത്തിന് തുടക്കം കുറിച്ചുള്ള വാഹന പ്രചാരണ ജാഥ കോർപറേഷൻ ഓഫിസ് പരിസരത്ത് സെൻട്രൽ ജി.എസ്.ടി കമീഷണർ ഡോ. എസ്.എസ്. ശ്രീജു ഫ്ലാഗ് ഓഫ് ചെയ്യുന്നു

ആയുർവേദ ദിനാഘോഷത്തിന് തുടക്കം

കോഴിക്കോട്: പത്താമത് ദേശീയ ആയുർവേദ ദിനാഘോഷത്തിന് തുടക്കം കുറിച്ചുള്ള വാഹന പ്രചാരണ ജാഥ കോർപറേഷൻ ഓഫിസ് പരിസരത്ത് സെൻട്രൽ ജി.എസ്.ടി കമീഷണർ ഡോ. എസ്.എസ്. ശ്രീജു ഫ്ലാഗ് ഓഫ് ചെയ്തു.

സംസ്ഥാന ആയുഷ് വകുപ്പിന് കീഴിലുള്ള ഭാരതീയ ചികിത്സാ വകുപ്പിന്‍റെയും നാഷനൽ ആയുഷ് മിഷന്റെയും നേതൃത്വത്തിൽ നടന്ന പ്രചാരണ ജാഥ നഗരം ചുറ്റി ബീച്ച് പരിസരത്ത് സമാപിച്ചു. ആയുർവേദ ഡോക്ടർമാരുടെ പൊതു സംഘടനയായ എ.എം.എ.ഐ, മരുന്നു നിർമാതാക്കളുടെ സംഘടനയായ എ.എം.എം.ഒ.ഐ, ആയുർവേദ ആശുപത്രി സംഘടനയായ എ.എച്ച്.എം.എ, മെഡിക്കൽ റെപ്രസെന്ററ്റീവുമാരുടെ സംഘടനയായ എ.എം.ആർ.എ എന്നിവയുടെ ജില്ലാ ഘടകങ്ങളുമായി സഹകരിച്ചാണ് പ്രചാരണ ജാഥ സംഘടിപ്പിച്ചത്.

‘ആയുർവേദം ഭൂമിക്കും ഭൂലോകർക്കും’ എന്നതാണ് ഈ വർഷത്തെ ആയുർവേദ ദിനാചരണത്തിന്‍റെ പ്രമേയം. ഡോ. മനോജ് കാളൂർ, ഡോ. കെ. സന്ദീപ്, ഡോ. ഷഹീർ അലി, ഡോ. പി.സി. മനോജ് കുമാർ, ഡോ. എൻ. രാജേഷ്, ഡോ. ഷൈജു ഒല്ലോക്കോട്, ഡോ. കെ. ഷംസുദ്ദീൻ, ഡോ. ജിത്തേഷ് രാജ്, എൻ.കെ. ഷാനി എന്നിവർ സംസാരിച്ചു. ജില്ലതല ഉദ്ഘാടനം നാളെ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ശശി നിർവഹിക്കും. ജില്ല കലക്ടർ സ്നേഹിൽകുമാർ സിങ് മുഖ്യാതിഥിയാകും.

Tags:    
News Summary - Ayurveda Day celebrations begin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.