മുസ്ലിം എജുക്കേഷൻ സൊസൈറ്റിയുടെ ഏഴാമത് എക്സലൻസ് അവാർഡ് ജേതാക്കളായ ഡോ. അദീല അബ്ദുല്ല, മണിശങ്കർ അയ്യർ, യു. ഷറഫലി എന്നിവർക്കൊപ്പം മന്ത്രി പി. രാജീവ്
കോഴിക്കോട്: ഹിന്ദു-മുസ്ലിം ഐക്യമില്ലാതെ ഇന്ത്യയില്ലെന്ന് മുൻ കേന്ദ്രമന്ത്രി മണിശങ്കർ അയ്യർ. ഏഴാമത് എം.ഇ.എസ് എക്സലൻസ് അവാർഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ഭൂരിഭാഗം ഹൈന്ദവരാണെങ്കിലും അവരിൽ ഭൂരിപക്ഷവും മതേതരവാദികളാണ്. ഇന്ത്യയെ നിർവചിച്ചത് ദേശീയതയുടെ പേരിലായിരുന്നു, മതത്തിന്റെ പേരിലായിരുന്നില്ല. ഇന്ത്യൻ ദേശീയതയുടെ അവിഭാജ്യ ഘടകമാണ് മതേതരത്വം. മതേതര ഇന്ത്യക്കേ അതിജീവിക്കാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോട്ടൽ ഗേറ്റ് വേയിൽ നടന്ന പരിപാടി മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. അവാർഡ് ജേതാക്കൾക്ക് അദ്ദേഹം ഉപഹാരം കൈമാറി. ഡോ. അദീല അബ്ദുല്ല, യു. ഷറഫലി, വ്യവസായി വലിയ വീട്ടിൽ അലി യുസുഫ് എന്നിവരാണ് മറ്റു അവാർഡ് ജേതാക്കൾ. എം.ഇ.എസ് പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ അധ്യക്ഷത വഹിച്ചു. വി.പി. അബ്ദുറഹിമാൻ, പി.കെ. അബ്ദുൽ ലത്തീഫ് എന്നിവർ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. ഒ.സി. സലാഹുദീൻ മുഖ്യാതിഥിക്ക് ഉപഹാരം നൽകി. കെ.കെ. കുഞ്ഞു മൊയ്തീൻ സ്വാഗതവും എ.ടി.എം അഷ്റഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.