ഓട്ടോറിക്ഷ തൊഴിലാളികൾക്ക് പറമ്പിൽ ഹെൽത്ത് കെയർ പ്രിവിലേജ് കാർഡ് നൽകി

കോഴിക്കോട്: ഓട്ടോറിക്ഷ തൊഴിലാളികൾക്കുള്ള പറമ്പിൽ ഹെൽത്ത് കെയർ പ്രിവിലേജ് കാർഡ് എം.ഡി. മുഹമ്മദ് അൻസാരി വിതരണം ചെയ്തു. പറമ്പിൽ ഹെൽത്ത് കെയർ ജനറൽ മാനേജർ രജനി ലോനപ്പൻ ചടങ്ങിൽ സ്വാഗതവും പി.ആർ.ഒ ഹാത്തിക നന്ദിയും പറഞ്ഞു. സാമൂഹ്യ പ്രവർത്തകൻ ജയരാജ് അനുഗ്രഹ ചടങ്ങിൽ പങ്കെടുത്തു.

കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി കൊണ്ട് പറമ്പിൽ ഹെൽത്ത് കെയർ നൽകിയ പ്രിവിലേജ് കാർഡ് ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഒരു കൈത്താങ്ങ് ആയിരിക്കുമെന്ന് ഓട്ടോ തൊഴിലാളി യൂണിയൻ അഭിപ്രായപ്പെട്ടു. ഓട്ടോ തൊഴിലാളി യൂണിയന് വേണ്ടി സുനിൽകുമാർ നന്ദി പറഞ്ഞു.

Tags:    
News Summary - Auto rickshaw workers given Parambil healthcare privilege cards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.