ഹാ​ഷിം, ഉ​നൈ​സ്

പ്രായപൂർത്തിയാകാത്ത സഹോദരിമാർക്കുനേരെ​ പീഡനശ്രമം; യുവാക്കൾ അറസ്​റ്റിൽ

തളിപ്പറമ്പ്​: പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടു യുവാക്കളെ പോക്സോ നിയമപ്രകാരം അറസ്​റ്റ്​ ചെയ്തു. കാക്കാത്തോട് ചുള്ളിയോടൻ കിടങ്ങിലകത്ത് ഹൗസിൽ ഹാഷിം, പുളിമ്പറമ്പിലെ ഷഹർബാനാസിൽ ഉനൈസ് എന്നിവരാണ് അറസ്​റ്റിലായത്.
തളിപ്പറമ്പ് എസ്.ഐയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇൻസ്​റ്റഗ്രാം വഴിയാണ് പ്രതികൾ പ്രായപൂർത്തിയാകാത്ത സഹോദരികളെ പരിചയപ്പെട്ടത്. തുടർന്ന് ഇവരെ പ്രലോഭിപ്പിച്ച് കാപ്പിമലയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും അറസ്​റ്റ്​ ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Tags:    
News Summary - Attempted sexual abue Youths arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.