കോഴിക്കോട് ഏഴുവയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; രണ്ട് മംഗലാപുരം സ്വദേശികൾ പിടിയിൽ

കോഴിക്കോട്: പുതിയ കടവ് ബീച്ചിന് സമീപം ഏഴുവയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ മംഗലാപുരം സ്വദേശികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബേപ്പൂർ സ്വദേശിയായ ഷാജിറിന്റെയും അനുഷയുടെയും മകനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നാണ് പരാതി. നാട്ടുകാരാണ് രണ്ടുപേരെയും തടഞ്ഞുവെച്ച് പൊലീസിൽ വിവരം അറിയിച്ചത്. കുട്ടിയെ ചാക്കിൽ കയറ്റി കൊണ്ടുപോകാനായിരുന്നു ശ്രമമെന്ന് നാട്ടുകാർ പറഞ്ഞു. മംഗലാപുരം സ്വദേശികളായ ലക്ഷ്മി, ശ്രീനിവാസൻ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

വീടിനടുത്ത്നിന്ന ഏഴു വയസുകാരനെ പൊക്കിയെടുത്ത് ചാക്കിൽ കയറ്റാൻ ശ്രമിക്കുകയായിരുന്നും തങ്ങൾ ബഹളം വെച്ചതോടെ കുട്ടിയെ താഴെയിട്ട് ഓടുകയായിരുന്നുവെന്നുമാണ് ഒപ്പമുണ്ടായിരുന്ന കുട്ടികൾ പറയുന്നത്. കുട്ടികൾ പറഞ്ഞതനുസരിച്ചാണ് നാട്ടുകാർ പിന്നാലെ ഓടി രണ്ടുപേരെയും പിടികൂടിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 

Tags:    
News Summary - Attempt to kidnap seven-year old boy in Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.