റഷീദ്
Posted On
date_range Updated On
date_range മാവോവാദി എന്ന പേരിൽ പണംതട്ടാൻ ശ്രമം; പ്രതി പിടിയിൽ
കോഴിക്കോട്: മാവോവാദി എന്നു പറഞ്ഞ് ഫോൺവിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. തിരൂർ ആതവനാട് റഷീദ് വരിക്കോടനെയാണ് (40) പെരിന്തൽമണ്ണയിൽ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ജില്ല സി ബ്രാഞ്ച് അസി. കമീഷണർ ടി.പി. ശ്രീജിത്തിൻെറ നിർദേശപ്രകാരം എസ്.ഐമാരായ കെ.ജെ. ബേബി, അബ്ദുൽ അസീസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ വി. സൂരജ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടിച്ചത്.
സ്വന്തം ആധാർകാർഡ് ഉപയോഗിച്ച് 12 സിംകാർഡുകൾ സംഘടിപ്പിച്ച പ്രതി, വിവിധ നമ്പറുകളിൽനിന്ന് പലരെയും വിളിച്ച് പണം തട്ടിയെടുക്കാൻ ശ്രമം നടത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.