ആതിരയുടെ മരണം: ആരോപണം ശരിയല്ലെന്ന് സഹായ കമ്മിറ്റി

കോഴിക്കോട്: മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയക്കുശേഷം തുകയുടെ അപര്യാപ്തതമൂലം ചികിത്സയിൽ പോരായ്മയുണ്ടായി പെൺകുട്ടി മരിച്ചു എന്ന ആരോപണം വാസ്തവവിരുദ്ധമാണെന്ന് മേരിക്കുന്ന് പൂളക്കടവ് ആതിരമോൾ ചികിത്സ സഹായ കമ്മിറ്റി.

പൂളക്കടവിൽ താമസിക്കുന്ന ആതിരമോൾക്ക് വെല്ലൂർ സി.എം.സി ആശുപത്രിയിലായിരുന്നു ചികിത്സ. ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് രൂപവത്കരിച്ച കമ്മിറ്റിയാണ് ചികിത്സാ സഹായ ഫണ്ട് സ്വരൂപിച്ചത്. ആശുപത്രി അധികൃതർ ആവശ്യപ്പെട്ട തുക മുൻകൂറായി കെട്ടിവെച്ചിരുന്നു. തുടർചികിത്സക്ക് ആവശ്യമായ തുക ആതിരയുടെയും അമ്മയുടെയും അക്കൗണ്ടിലും ഉണ്ടായിരുന്നു. സംസ്ഥാന സർക്കാർ അനുവദിച്ച ആദ്യഘട്ട ഫണ്ട് 60,000 രൂപയും കേന്ദ്രസർക്കാറിന്‍റെ മൂന്നു ലക്ഷം രൂപയുടെ സഹായവും ലഭിച്ചതാണ്. ഫണ്ടിന്‍റെ അപര്യാപ്തതമൂലം ചികിത്സയിൽ പോരായ്മയുണ്ടായി എന്ന പ്രചാരണം വാസ്തവവിരുദ്ധമാണ് എന്ന് കൺവീനർ ടി. രഞ്ജു പറഞ്ഞു.

രക്തജന്യരോഗികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ബ്ലഡ് പേഷ്യന്‍റ്സ് പ്രൊട്ടക്ഷൻ കൗൺസിലാണ് ആരോപണമുന്നയിച്ചിരുന്നത്. സർക്കാർ ഫണ്ട് അനുവദിച്ചില്ല എന്നായിരുന്നു സംഘടനയുടെ പരാതി.

Tags:    
News Summary - Athira's death: Aid committee says allegation is not true

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.