നാ​ദാ​പു​രം ക​ലാ​ഭ​വ​ൻ സം​ഘ​ടി​പ്പി​ച്ച ഫ​സ​ൽ നൈ​റ്റ് പ​രി​പാ​ടി​യി​ൽ ഡോ. ​എം.​കെ. മു​നീ​ർ

എം.​എ​ൽ.​എ ഫ​സ​ലി​ന് ഉ​പ​ഹാ​രം ന​ൽ​കു​ന്നു

കലകൾ മാനവസൗഹൃദം ഉറപ്പിക്കുന്നതാകണം-എം.കെ. മുനീർ

നാദാപുരം: മാനവസാഹോദര്യം ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകത വിളംബരം ചെയ്യുന്ന കലാസാഹിത്യ രചനകൾ പുതിയ കാലത്തിന് അനിവാര്യമാണെന്ന് ഡോ. എം.കെ. മുനീർ എം.എൽ.എ. കലാരംഗത്ത് മൂന്നു പതിറ്റാണ്ട് പിന്നിട്ട ഫസൽ നാദാപുരത്തിന് നാദാപുരം കലാഭവൻ ഒരുക്കിയ സ്നേഹാദരം പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുനീർ. ഫസലിനുള്ള ഉപഹാരവും അദ്ദേഹം സമ്മാനിച്ചു. ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ കരയത്ത് അസീസ് ഹാജി അധ്യക്ഷത വഹിച്ചു. ഫസലിന് കലാഭവൻ നൽകുന്ന ഒരുലക്ഷം രൂപയുടെ ചെക്ക് അദ്ദേഹം കൈമാറി. മോയിൻകുട്ടി വൈദ്യർ മാപ്പിളകല അക്കാദമി സെക്രട്ടറി ഫൈസൽ എളേറ്റിൽ മുഖ്യപ്രഭാഷണവും കേരള മാപ്പിളകല അക്കാദമി ജില്ല പ്രസിഡന്റ് എം.കെ. അഷ്‌റഫ് പ്രമേയപ്രഭാഷണവും നടത്തി. അഹമ്മദ് പുന്നക്കൽ, സൂപ്പി നരിക്കാട്ടേരി, കാനേഷ് പൂനൂർ, അബ്ബാസ് കണെക്കൽ, സി.കെ. നാസർ, വി. അബ്ദുൽ ജലീൽ, കെ.പി. മുഹമ്മദ്, തായമ്പത്ത് കുഞ്ഞാലി, പാനൂർ പൊലീസ് ഇൻസ്‌പെക്ടർ കെ.പി. ആസാദ് എന്നിവർ സംസാരിച്ചു. പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ രണ്ടു ട്രസ്റ്റ് അംഗങ്ങളുടെ മക്കൾക്ക് ചടങ്ങിൽ ഉപഹാരം സമ്മാനിച്ചു. ജനറൽ കൺവീനർ കെ.എം. അബ്ദുറഹ്‍മാൻ സ്വാഗതവും ട്രഷറർ അറഫാത്ത് നരിപ്പറ്റ നന്ദിയും പറഞ്ഞു.

സംഗീതവിരുന്ന് നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി ഉദ്‌ഘാടനം ചെയ്തു. ഗായകരായ എം.എ. ഗഫൂർ, കണ്ണൂർ മമ്മാലി, ഹസീന ബീഗം, നസീമ നാദാപുരം, അഷ്‌റഫ് കൊടുവള്ളി, ഡയാന തുടങ്ങിയവർ നേതൃത്വം നൽകി. കലാഭവന്റെ നൃത്ത സംഗീത ശിൽപവും അരങ്ങേറി.

മാപ്പിളപ്പാട്ട് മത്സരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ഉദ്‌ഘാടനം ചെയ്തു. പി.കെ. കുട്ടി, സി.എച്ച്. നജ്മാബീവി, അബുഹാജി പാച്ചാക്കൂൽ, മുഷ്താഖ് തീക്കുനി, ലത്തീഫ് കാക്കുനി, സമീർ പൂമുഖം, രവി പൂളക്കൂൽ, പി.ടി. മഹ്മൂദ്, മഅറൂഫ് ചാലപ്രം, ഹമീദ് കുനിങ്ങാട്, മണ്ടോടി ബഷീർ, ഷൈമൻ നാദാപുരം, ടി.കെ. കരീം, കാസിം ഫോണോ, ഷമീം പേരോട്, യൂസഫ് നാദ തുടങ്ങിയവർ സംസാരിച്ചു. 

Tags:    
News Summary - Arts should strengthen humanity-M.K. Munir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.