കോഴിക്കോട്: കരുതൽ ഏറെവേണ്ട മഴക്കാലത്തും വാഹന നിയമലംഘനങ്ങൾക്ക് കുറവില്ല. മഴക്കാല വാഹന പരിശോധ കർശനമാക്കിയ മോട്ടോർ വാഹന വകുപ്പ് നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. രണ്ടു ദിവസമായി നടത്തിയ ബസ് പരിശോധനയിൽ 38 ബസുകൾക്കെതിരെ നടപടി എടുത്തതായി കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ സി.എസ്. സന്തോഷ് കുമാർ പറഞ്ഞു.
രണ്ട് ഡ്രൈവർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. കഴിഞ്ഞ ജൂണിൽ 4315 നിയമലംഘനങ്ങൾ കണ്ടെത്തി 96,46,500 രൂപ പിഴയിട്ടു. കാമറ പരിശോധനയിൽ നിയമലംഘനം നടത്തിയ 27,048 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു.
സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് 6325ഉം ഹെൽമറ്റില്ലാത്തതിന് 12188ഉം ട്രിപ്ൾ റൈഡറിന് 617ഉം വാഹനങ്ങൾക്ക് നടപടിയെടുത്തു. മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിച്ചതിന് 181ഉം അമിതവേഗത്തിന് 46 വാഹനങ്ങൾക്കെതിരെയും പിഴയിട്ടതായി ആർ.ടി.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.