മീഡിയവൺ അക്കാദമിയുടെ സമ്മർ വർക്ക് ഷോപ്പുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: മീഡിയവൺ അക്കാദമി സംഘടിപ്പിക്കുന്ന അവധിക്കാല പരിശീലന ശിൽപശാലകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വീഡിയോ എഡിറ്റിംഗ്, ആക്റ്റിംഗ്, എഐ ടൂളുകൾ ഉപയോഗിച്ചുള്ള കണ്ടൻറ് ക്രിയേഷൻ, ഫോട്ടോഗ്രാഫി, ഷോർട്ട് ഫിലിം മേക്കിംഗ് എന്നീ വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്.

ഏപ്രിൽ 20, 21 തീയതികളിലാണ് വീഡിയോ എഡിറ്റിംഗ് പരിശീലനം. അബു വളയംകുളം നയിക്കുന്ന ആക്റ്റിംഗ് വർക്ക്ഷോപ്പ് ഏപ്രിൽ 27, 28, 29 തീയതികളിലായിരിക്കും. എഐ ടൂളുകൾ വഴിയുള്ള കണ്ടൻറ് ക്രിയേഷൻസിന്റെ പരിശീലനം മേയ് 4നും ഫോട്ടോഗ്രാഫി പരിശീലനം മേയ് 4, 5 തീയതികളിലുമാണ്. ഷോർട്ട് ഫിലിം മേക്കിംഗ് പരിശീലനം മേയ് 10, 11, 12 തീയതികളിലായിരിക്കും.


എട്ടാം ക്ലാസ് വിദ്യാഭ്യാസമാണ് പങ്കെടുക്കാനുള്ള അടിസ്ഥാന യോഗ്യത. മീഡിയവൺ അക്കാദമിയിലെയും ബന്ധപ്പെട്ട മേഖലകളിലെയും വിദഗ്ധരായിരിക്കും പരിശീലനം നയിക്കുക. പരിശീലനം പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.

പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://mediaoneacademy.com/apply-online/ എന്ന ലിങ്കിലൂടെയോ QR കോഡ് സ്കാൻ ചെയ്തോ രജിസ്റ്റർ ചെയ്യണം. പരിമിതപ്പെടുത്തിയ സീറ്റുകൾ ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 8943347460, 8943347400, 0495-7123123 എന്നീ നമ്പറുകളിലോ www.mediaoneacademy.com വെബ്സൈറ്റിലോ academy@mediaonetv.in ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്.




 





Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.