ബാല്യത്തിന് നിറംപകരാൻ അംഗൻവാടികളൊരുങ്ങി

കോ​ഴി​ക്കോ​ട്: കു​ഞ്ഞു​മ​ന​സ്സു​ക​ളി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​തി​നാ​യി പ​ല വ​ർ​ണ​ങ്ങ​ളും ചി​ത്ര​ങ്ങ​ളു​മാ​യി മു​ഖം​മി​നു​ക്കി ജി​ല്ല​യി​ലെ അം​ഗ​ൻ​വാ​ടി​ക​ള്‍. വ​നി​ത-​ശി​ശു​ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ ഒ​രു കു​ട​ക്കീ​ഴി​ലാ​ക്കാ​ന്‍ ജി​ല്ല ഭ​ര​ണ​കൂ​ടം ന​ട​പ്പാ​ക്കു​ന്ന ക്രാ​ഡി​ല്‍ പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് ജി​ല്ല​യി​ലെ 259 അം​ഗ​ൻ​വാ​ടി​ക​ൾ മു​ഖം​മി​നു​ക്കി കു​ഞ്ഞു​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്ന​ത്.

കു​ട്ടി​ക​ള്‍ക്ക് കൂ​ടു​ത​ല്‍ താ​ൽ​പ​ര്യം ജ​നി​ക്കു​ന്ന വി​ധ​ത്തി​ൽ അ​ക​വും പു​റ​വും ഒ​രു​ക്കി​യാ​ണ് മാ​തൃ​കാ അം​ഗ​ൻ​വാ​ടി​ക​ള്‍ നി​ര്‍മി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നോ​ടൊ​പ്പം ത​ന്നെ കു​ട്ടി​ക​ള്‍ക്ക് ദി​വ​സം മൂ​ന്ന് ത​വ​ണ​യാ​യി പോ​ഷ​കാ​ഹാ​ര​വും ഗ​ര്‍ഭി​ണി​ക​ള്‍ക്കും മു​ല​യൂ​ട്ടു​ന്ന സ്ത്രീ​ക​ള്‍ക്കും പോ​ഷ​ക ഉ​ല്‍പ​ന്ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്യും. കു​ട്ടി​ക​ള്‍ക്ക് വാ​യി​ക്കാ​നും എ​ഴു​താ​നും പ​രി​ശീ​ല​ന​സ​ഹാ​യം ന​ല്‍കാ​ന്‍ ജം​സ് എ​ന്ന പു​സ്ത​ക​ങ്ങ​ളും അം​ഗ​ന്‍വാ​ടി​ക​ളി​ല്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത് കൂ​ടാ​തെ ര​ക്ഷി​താ​ക്ക​ള്‍ക്ക് കു​ട്ടി​ക​ളു​ടെ വി​ക​സ​നം നി​രീ​ക്ഷി​ക്കു​ന്ന​തി​ന് ക്രാ​ഡി​ല്‍ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നും രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്.

കു​ട്ടി​ക​ളു​ടെ വ​ള​ര്‍ച്ച​യു​ടെ വി​വി​ധ​ഘ​ട്ട​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കാ​നും വ​ള​ര്‍ച്ചാ​വൈ​ക​ല്യ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ തി​രി​ച്ച​റി​യാ​നും കു​ട്ടി​ക​ളെ സം​ബ​ന്ധി​ച്ച മ​റ്റു വി​വ​ര​ങ്ങ​ള്‍ക്കും ക്രാ​ഡി​ല്‍ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ഉ​പ​ക​രി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ന​മ്മു​ടെ കോ​ഴി​ക്കോ​ട് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ഡൗ​ണ്‍ലോ​ഡ് ചെ​യ്ത് ക്രാ​ഡി​ല്‍ ആ​പ്ലി​ക്കേ​ഷ​നി​ല്‍ കു​ട്ടി​ക​ളെ ചേ​ര്‍ക്കാം. ര​ക്ഷി​താ​ക്ക​ൾ​ക്കും മാ​ര്‍ഗ​നി​ര്‍ദേ​ശം ല​ഭി​ക്കു​മെ​ന്ന​താ​ണ് ആ​പ്പി​െൻറ പ്ര​ത്യേ​ക​ത.

അം​ഗ​ൻ​വാ​ടി​ക​ളി​ലെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളും ഭ​ക്ഷ​ണ​വും പ​ഠ​ന പ​ഠ​നേ​ത​ര​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ആ​ക​ര്‍ഷ​ക​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജി​ല്ല ഭ​ര​ണ​കൂ​ടം, വ​നി​താ​ശി​ശു വി​ക​സ​ന വ​കു​പ്പ്, ജി​ല്ല പ​ഞ്ചാ​യ​ത്തു​ക​ള്‍ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് 2019 മു​ത​ലാ​ണ് ക്രാ​ഡി​ല്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന​ത്. അം​ഗ​ൻ​വാ​ടി​ക​ളി​ലെ കു​ട്ടി​ക​ള്‍ക്കു​ള്ള ഭ​ക്ഷ​ണം, കൗ​മാ​ര​പ്രാ​യ​ക്കാ​രാ​യ പെ​ണ്‍കു​ട്ടി​ക​ള്‍ക്കു​ള്ള സേ​വ​ന​ങ്ങ​ള്‍, ഗ​ര്‍ഭി​ണി​ക​ള്‍, പാ​ലൂ​ട്ടു​ന്ന അ​മ്മ​മാ​ര്‍ എ​ന്നി​വ​ര്‍ക്കു​ള്ള സേ​വ​നം, ശി​ശു​വ​ള​ര്‍ച്ചാ നി​രീ​ക്ഷ​ണം, സ്ത്രീ​ക​ള്‍ക്കു​ള്ള നി​യ​മ​സ​ഹാ​യ​ങ്ങ​ള്‍, ര​ക്ഷാ​ക​ര്‍ത്താ​ക്ക​ള്‍ക്കു​ള്ള സേ​വ​ന​ങ്ങ​ള്‍ എ​ന്നി​വ ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍ത്താ​നാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags:    
News Summary - Anganwadis are ready For Children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.