ശ്യാം ലാൽ
വടകര: വില്യാപ്പള്ളിയിൽ ആർ.ജെ.ഡി പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പിള്ളേരിതാഴെ കുനിയിൽ ലാലു എന്ന ശ്യാം ലാലിനെയാണ് (40) വടകര പൊലീസ് അറസ്റ്റ് ചെയ്തത്. ആർ.ജെ.ഡി വില്യാപ്പള്ളി പഞ്ചായത്ത് സെക്രട്ടറി മനക്കൽ താഴെ കുനി എം.ടി.കെ. സുരേഷിനാണ് തിങ്കളാഴ്ച വൈകീട്ട് വെട്ടേറ്റത്.
സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ കരിങ്ങാട് ടൗണിൽവെച്ചാണ് പിടികൂടിയത്. വയനാട് വഴി ബംഗളൂരുവിലേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നു പ്രതി. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ആർ.ജെ.ഡി യുവജന സംഘടനയുടെ വില്യാപ്പള്ളി കുളത്തൂരിലെ പഠന ക്യാമ്പ് വേദി തീയിട്ട് നശിപ്പിച്ച സംഭവത്തിൽ ശ്യാം ലാലിനെതിരെ സുരേഷ് പരാതി നൽകിയിരുന്നു. എന്നാൽ, പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല.
ബുധനാഴ്ച പ്രതിയെ വില്യാപ്പള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി കോടതിയിൽ ഹാജരാക്കും. സി.ഐ കെ. മുരളീധരന്റെ നേതൃത്വത്തിൽ എസ്.ഐ എം.കെ. രഞ്ജിത്ത്, എ. എസ്.ഐ ഗണേശൻ, സി.പി.ഒ സജീവൻ, സുമേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.