കോഴിക്കോട്: ട്രേഡിങ് ചെയ്യുന്നതിന് നിക്ഷേപമെന്ന രീതിയിൽ ചേവായൂര്‍ സ്വദേശിയുടെ 75.45 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി കെ. രാജ് കമലിനെയാണ് (38) കോഴിക്കോട് സൈബർ ക്രൈം പൊലീസ് കൊട്ടാരക്കര വാളകത്തുനിന്ന് കസ്റ്റഡിയിലെടുത്തത്.
FYERS എന്ന സ്റ്റോക്ക് ബ്രോക്കര്‍ ഗ്രൂപ്പിന്റെ പേരില്‍ കഴിഞ്ഞ ജൂണ്‍ മുതൽ വാട്സ്ആപ് സന്ദേശങ്ങൾ അയച്ചും FYERS PRO എന്ന ആപ്പിന്റെ ലിങ്ക് അയച്ചുകൊടുത്ത് ഷെയര്‍ മാര്‍ക്കറ്റില്‍ യു.സി ബ്ലോക്ക്, ഐ.പി.ഒ എന്നിവയില്‍ നിക്ഷേപിച്ചാൽ ലാഭം നേടിത്തരാമെന്ന് പറഞ്ഞുവിശ്വസിപ്പിച്ചുമാണ് പണം അയപ്പിച്ചത്.
ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ തട്ടിപ്പുകാർക്കുവേണ്ടി ബാങ്ക് അക്കൗണ്ട് നല്‍കുകയും അക്കൗണ്ടിലേക്ക് അയച്ചുകിട്ടിയ 5,00,000 രൂപ ചെക്ക് ഉപയോഗിച്ച് പിന്‍വലിച്ച് തട്ടിപ്പുകാര്‍ക്ക് നല്‍കുകയുമായിരുന്നു. ബാങ്ക് ട്രാൻസാക്ഷൻ സംബന്ധിച്ച വിവരങ്ങൾ വിശകലനം ചെയ്താണ് പ്രതിയെ തിരിച്ചറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് അസി. കമീഷണർ ജി. ബാലചന്ദ്രന്റെ മേല്‍നോട്ടത്തില്‍ ഇൻസ്പെക്ടർ കെ.കെ. ആഗേഷ്, എസ്.ഐ ടി.എം. വിനോദ് കുമാര്‍, എസ്.സി.പി.ഒ രാജേഷ് ജോര്‍ജ്, ജാനേഷ് കുമാര്‍, സി.പി.ഒ ലിയോ ജോര്‍ജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.