മുഖ്യമന്ത്രിയെയും ഭാര്യയെയും അപമാനിച്ച് പോസ്​റ്റ്​; ബി.ഡി.ജെ.എസ് നേതാവിനെതിരെ പരാതി

നാദാപുരം: സോഷ്യൽ മീഡയയിൽ മുഖ്യമന്ത്രിയെയും ഭാര്യയെയും അപമാനിച്ച് പ്രചാരണം നടത്തിയ ബി.ഡി.ജെ.എസ് സംസ്ഥാന നേതാവിനെതിരെ പരാതി. സതീഷ് കുറ്റിയിലിനെതിരെയാണ് സ്ത്രീവിരുദ്ധത, മുഖ്യമന്ത്രിയെ വ്യക്തിപരമായി അപമാനിക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഡി.വൈ.എഫ്.ഐ നാദാപുരം ബ്ലോക്ക് സെക്രട്ടറി ടി. അഭീഷ് നാദാപുരം എ.എസ്.പി അങ്കിത് അശോകിനും നാദാപുരം ജനകീയ കൂട്ടായ്മ പ്രവർത്തകർ ഷൗക്കത്തലി ഏരോത്ത് ജില്ല പൊലീസ് മേധാവിക്കും പരാതി നൽകിയത്.

നാദാപുരം മേഖലയിൽ പ്രവർത്തിക്കുന്ന ഫ്ലാഷ് വാട്സ്​ആപ്​ ഗ്രൂപ് വഴിയാണ് മുഖ്യമന്ത്രിക്കും ഭാര്യക്കുമെതിരെ അപകീർത്തികരമായ പോസ്​റ്റ്​ നടത്തിയത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ എൻ.ഡി.എ കോഴിക്കോട് നിയോജക മണ്ഡലം സ്ഥാനാർഥിയായിരുന്നു സതീഷ്.

Tags:    
News Summary - abusive social media post against kerala cm and family; complaint against bdjs leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.